Image

ശ്രീനഗറില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവച്ചു കൊന്നു

ജോബിന്‍സ് Published on 08 November, 2021
ശ്രീനഗറില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവച്ചു കൊന്നു
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഞായറാഴ്ച ഒരു പൊലീസുകാരനെ ഭീകരര്‍ വധിച്ചു. നഗരത്തിലെ ബത്മാലൂ മേഖലയില്‍ വച്ചാണ് പോലീസുകാരനെ ഭീകരര്‍ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

''രാത്രി 8 മണിയോടെ, ബറ്റാമാലൂവിലെ എസ്ഡി കോളനിയിലെ വീടിന് സമീപം ജമ്മു കാശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ തൗസിഫ് അഹമ്മദിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു,'' പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ കോണ്‍സ്റ്റബിളിനെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്, ഭീകരരെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക