Image

മത്സ്യത്തൊഴിലാളിയെ പാകിസ്ഥാന്‍ വധിച്ച സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ

ജോബിന്‍സ് Published on 08 November, 2021
മത്സ്യത്തൊഴിലാളിയെ പാകിസ്ഥാന്‍ വധിച്ച സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ
പാകിസ്ഥാന്‍ നാവിക സേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടാനിടായ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. വിഷയം നയതന്ത്ര തലത്തില്‍ ഉന്നയിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇന്ത്യന്‍ മത്സത്തൊഴിലാളികള്‍ക്ക്
വെടിയേല്‍ക്കാനിടയായ സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദേശ കാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 

ഇതിനുശേഷം വിഷയം ഗൗരവമായി എടുത്ത് നയതന്ത്ര പ്രശ്‌നമായി അന്താരാഷ്ട്ര
 തലത്തില്‍ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. രക്ഷപെട്ട മത്സ്യത്തൊഴിലളികളോട് കോസ്റ്റ് ഗാര്‍ഡ് വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. ഇത് കൂടാതെ ഗുജറാത്ത് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇന്നലെ രാവിലെ ഗുജറാത്ത് തീരത്ത് വെച്ചാണ് പാക് നാവിക സേനയുടെ വെടിയേറ്റ് ഒരു മത്സ്യ തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ജല്‍പാരി എന്ന ബോട്ടിന് നേരെ പാക് നാവിക സേന അകാരണമായി വെടിവെക്കുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക