Image

കല്ലുവാതുക്കല്‍ ദുരന്തം ; മണിച്ചന്റെ സഹോദരന്‍മാരെ വിട്ടയക്കും

ജോബിന്‍സ് Published on 08 November, 2021
കല്ലുവാതുക്കല്‍ ദുരന്തം ; മണിച്ചന്റെ സഹോദരന്‍മാരെ വിട്ടയക്കും
കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രധാന പ്രതി മണിച്ചന്റെ സഹോദരളെ ജയിലില്‍ നിന്നും വിട്ടയയ്ക്കാന്‍ തീരുമാനം. വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെയാണ് വിട്ടയയ്ക്കുന്നത്. ഇവര്‍ 20 വര്‍ഷമായി തുറന്ന ജയിലില്‍ കഴിയുകയാണ്. 

ഇവരുടെ ഭാര്യമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജീവപര്യന്തം ശിക്ഷ ഇളവു ചെയ്ത് വിട്ടയയ്ക്കണമെന്നായിരുന്നു ആവശ്യം. ജീവപര്യന്തം ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് വിനോദ് കുമാര്‍  ഒന്‍പത് തവണയും മണികണ്ഠന്‍ 12 തവണയും അപക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് ഇരുവരുടെയും ഭാര്യമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കേസിലെ ഏഴാം പ്രതിയായ മണിച്ചന്‍ ജയിലിലാണ്. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009 ല്‍ രോഗബാധിതയായി മരിച്ചു. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണിച്ചന്റെ ഗോഡൌണില്‍ നിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടില്‍ വിതരണം ചെയ്ത മദ്യം കഴിച്ച 31 പേര്‍ മരിയ്ക്കുകയായിരുന്നു.

സംസ്ഥാന ജയില്‍ ഉപദേശക സമിതിയോട് വിനോദിന്റേയും മണികണ്ഠന്റേയും ശിക്ഷ പരിശോധിച്ച് വിടുതല്‍ ചെയ്യുന്നതില്‍ തീരുമാനമെടുക്കാനാണ് ഇപ്പോല്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക