Image

അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ കൊല്ലപ്പെട്ടു

ജോബിന്‍സ് Published on 07 November, 2021
അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ കൊല്ലപ്പെട്ടു
അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട്ടാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത് . മുണ്ടൂരിലെ ഒരു ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്.

ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലാണ് സംഘര്‍ഷണുണ്ടായത്. പരിക്കേറ്റ വാസിം എന്ന് പേരുള്ള മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയും വാജിദ് എന്ന മറ്റൊരു തൊഴിലാളിയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം.

വാജിദാണ് വാസിമിനെ വെട്ടിയത്. ഇതിനുശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലും പരിക്കേറ്റ മറ്റൊരുതൊഴിലാളിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക