Image

പാക് വിജയം ആഘോഷിച്ച ഭാര്യക്കെതിരെ പോലീസില്‍ പരാതി നല്‍കി യുവാവ്

ജോബിന്‍സ് Published on 07 November, 2021
പാക് വിജയം ആഘോഷിച്ച ഭാര്യക്കെതിരെ പോലീസില്‍ പരാതി നല്‍കി യുവാവ്
ട്വന്റി -ട്വന്റി ലോകകപ്പിലെ പാകിസ്ഥാന്റെ ഇന്ത്യക്കെതിരായ  വിജയം അതിരുവിട്ടാഘോഷിച്ച നിരവിധിയാളുകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസ് എടുത്തിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച സ്വന്തം ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഒരു യുവാവ്. 

ഉത്തര്‍ പ്രദേശിലാണ് സംഭവം. റാംപൂര്‍ സ്വദേശിയായ ഇഷാന്‍ മിയയാണ് ഭാര്യ റാബിയ ഷംസി, ഭാര്യയുടെ ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പാക്കിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും പാക് വിജയം ആഘോഷിച്ചുകൊണ്ടുള്ള ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടുവെന്നും ഇയാള്‍ ആരോപിക്കുന്നു. 

രാംപൂര്‍ ജില്ലയിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരാളുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കിയതായി ശ്രദ്ധയില്‍ പെട്ടതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് സുപ്രണ്ട് ഓഫ് പൊലീസ് അങ്കിത് മിത്താല്‍ പറഞ്ഞു. ഐപിസി 153 എ പ്രകാരവും 2008ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഭേദഗതി) ആക്ട്  സെക്ഷന്‍ 67 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക