Image

ഇന്ധനവിലയില്‍ രാഷ്ട്രീയം കാണരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ജോബിന്‍സ് Published on 06 November, 2021
ഇന്ധനവിലയില്‍ രാഷ്ട്രീയം കാണരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
എല്ലാ സംസ്ഥാന സര്‍ക്കാരുകളും നികുതിയിളവ് വരുത്തി ജനങ്ങളെ സഹായിക്കണമെന്നും ഇന്ധനവിലയില്‍ രാഷ്ട്രീയം കാണരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നികുതിയിളവ് വരുത്താത്ത സംസ്ഥാനങ്ങളുടെ പട്ടികയും കേന്ദ്രം പുറത്തു വിട്ടു. 

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധന എക്‌സൈസ് തീരുവ കുറച്ചതോടെ പെട്രോല്‍, ഡീസല്‍ എന്നിവയുടെ വില കൂറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ ബിജെപിയും എന്‍ഡിഎയും ഭരിക്കുന്ന സംസ്ഥാനങ്ങളും സംസ്ഥാന നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ അറിയിച്ചിരുന്നു. 

13 സംസ്ഥാനങ്ങളുടെ പരുകളാണ് നികുതി കുറയ്ക്കാത്തത് എന്ന പേരില്‍ കേന്ദ്രം പുറത്തു വിട്ടതെങ്കിലും 11 സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കാത്തത്.  കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗണ്ഡ് , രാജസ്ഥാന്‍, പഞ്ചാബ്. കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നികുതി കുറച്ചിട്ടില്ല. 

കേരളം, ഡല്‍ഹി ബംഗാള്‍, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുമാണ് നികുതി കുറയ്ക്കാത്തത്. ഒഡീഷ നികുതി കുറച്ചെങ്കിലും കേന്ദ്രം പുറത്തു വിട്ട പട്ടികയില്‍ ഒഡീഷയുടെ പേരുമുണ്ട്. പട്ടിക പുറത്തു വിട്ടതിന് പിന്നാലെ മേഘാലയ നികുതി കുറച്ച

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക