Image

സ്‌കൂളില്‍ പോകാന്‍ മടി ; അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ വ്യാജ ആരോപണം

ജോബിന്‍സ് Published on 06 November, 2021
സ്‌കൂളില്‍ പോകാന്‍ മടി ; അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ വ്യാജ ആരോപണം
കഴിഞ്ഞ ദിവസം എടത്വായില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് പോലീസ്. സ്‌കൂളില്‍ നിന്നും മടങ്ങിവരവെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ സ്‌കൂളില്‍ പോകാനുള്ള മടി മൂലം പെണ്‍കുട്ടി തയ്യാറാക്കിയ കള്ളക്കഥയായിരുന്നു ഇതെന്നാണ് വിവരം. 

സ്‌കൂളുകള്‍ പൂട്ടി ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് കടന്നതോടെ വീട്ടുകാര്‍ കുട്ടിക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കിയിരുന്നു. ഇതുപയോഗിച്ച് തുടങ്ങിയ പെണ്‍കുട്ടി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴും പോലും കുട്ടിയുടെ കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നു. 

സ്‌കൂള്‍ തുറന്നപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ഫോണ്‍ നഷ്ടമാകുമെന്നും ഗെയിം കളിക്കാന്‍ കഴിയില്ലെന്നുമുള്ള ചിന്തയില്‍ നിന്നുണ്ടായ ബുദ്ധിയാണ് പീഡനാരോപണം ഉന്നയിച്ച് സ്‌കൂളില്‍ പോകാതിരിക്കുക എന്നത്. 

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ തന്നെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി രക്ഷാകര്‍ത്താക്കളോട പറയുകയും രക്ഷാകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ ആദ്യം തന്നെ പോലീസ് വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. 

സംഭവ സ്ഥലത്തെത്തിയ പോലീസ് സ്ഥലവും പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയും പ്രദേശവാസികളുടെ മൊഴിയെടുക്കുകയും ചെയ്തു. പെണ്‍കുട്ടി ആരോപണം ഉന്നയിച്ചവര്‍ ഈ സമയത്ത് സ്ഥലത്തില്ലായിരുന്നുവെന്നും തെളിഞ്ഞതോടെയാണ് വ്യാജ ആരോപണമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക