Image

കെഎസ്ആര്‍ടിസി സമരം തുടരുന്നു ; വരാന്ത്യത്തില്‍ ജനം വലയുന്നു

ജോബിന്‍സ് Published on 06 November, 2021
കെഎസ്ആര്‍ടിസി സമരം തുടരുന്നു ; വരാന്ത്യത്തില്‍ ജനം വലയുന്നു
ശമ്പള വര്‍ദ്ധനവാശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന പണി മുടക്ക് രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. ഇന്ന് ശനിയഴ്ചയായതിനാല്‍  വീടുകളില്‍ നിന്നും ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ തിരികെയെത്തുന്ന ദീവസമാണ്. ഇത്തരക്കാരെ പണിമുടക്ക് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 

കെഎസ്ആര്‍ടിസിയ്ക്കും കാര്യമായ പിരിവ് കിട്ടുന്ന ദിവസമാണ് ശനിയാഴ്ച. ഇന്നത്തെ പണിമുടക്ക് നഷ്ടത്തില്‍ നട്ടം തിരിയുന്ന കോര്‍പ്പറേഷനും തിരിച്ചടിയാണ്. എന്നാല്‍ സമരം ചെയ്യാത്ത ജീവനക്കാരെ വച്ച് പരമാവധി സര്‍വ്വീസുകള്‍ നടത്തുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കുമെന്നുമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറയുന്നത്. 

ഡയസ്‌നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയിരുന്നില്ല. 2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നുമാണ് ഗതാഗാതമന്ത്രി എ ആന്റണി രാജു പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക