Image

ഇരട്ട സഹോദരിമാരെ കാണാതായ സംഭവം ; അന്വേഷണം തമിഴ്‌നാട്ടിലേയ്ക്കും

ജോബിന്‍സ് Published on 06 November, 2021
ഇരട്ട സഹോദരിമാരെ കാണാതായ സംഭവം ; അന്വേഷണം തമിഴ്‌നാട്ടിലേയ്ക്കും
ആലത്തൂരില്‍ നാടിനെ ഞെട്ടിച്ച് ഇരട്ടസഹോദരിമാരെ അപ്രതീക്ഷിതമായി കാണാതായ സംഭവത്തില്‍ തുമ്പൊന്നും ലഭിക്കാതെ പോലീസ്. ഇതിനാല്‍ ഇവര്‍ സംസ്ഥാനം കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ തമിഴ്‌നാട്ടിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. 

ഇവര്‍ പാലക്കാട് ടൗണിലും പാര്‍ക്കിലും നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഒരാളുടെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും പാലക്കാട്ട് നിന്നുതന്നെ ഇത് സ്വിച്ച് ഓഫ് ആണ്. ഇവര്‍ക്കൊപ്പം സഹപാഠികളായ രണ്ട്
ആണ്‍കുട്ടികളേയും കാണാതായിട്ടുണ്ട്. 

എന്തിനാണ് വീട് വിട്ടതെന്നൊ എവിടേയ്ക്കാണ് പോകുന്നതെന്നോ ഉള്ള യാതൊരു വിവരങ്ങളോ സൂചനകളോ ഇവര്‍ ആര്‍ക്കും നല്‍കിയിട്ടില്ല. ഇവരെല്ലാവരും ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥികളാണ്. പോലീസ് സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

അതേ സമയം ആലത്തൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സൂര്യ കൃഷ്ണയെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയിട്ടില്ല. കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയെങ്കിലും വിവരമൊന്നുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക