Image

ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം ; ഒരാള്‍കൂടി അറസ്റ്റില്‍

ജോബിന്‍സ് Published on 06 November, 2021
ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം ; ഒരാള്‍കൂടി അറസ്റ്റില്‍
ഇന്ധനവില വര്‍ദ്ധനവിനെതിരെ എറണാകുളത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷെരീഫാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യഹര്‍ജി ഇന്നലെ കോടതി തള്ളിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. 

ജോജുവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് ഏകദേശ ധാരണയായിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ ചില നേതാക്കള്‍ വീണ്ടും രൂക്ഷവിമര്‍ശനം നടത്തിയതോടെ നടന്‍ സമവായ ചര്‍ച്ചകളില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പ് സാധ്യതകള്‍ പൂര്‍ണ്ണമായി ജോജു തള്ളിയിട്ടില്ല


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക