Image

ആന്റണി പെരുമ്പാവൂരുമായി ഇടയുന്നത് തീയേറ്ററുകള്‍ക്ക് കനത്ത പ്രഹരം

ജോബിന്‍സ് Published on 06 November, 2021
ആന്റണി പെരുമ്പാവൂരുമായി ഇടയുന്നത് തീയേറ്ററുകള്‍ക്ക് കനത്ത പ്രഹരം

"മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം"  എന്ന സിനിമയെ ചൊല്ലി സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകളുമായി ഉടക്കിയ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും കടുത്ത തീരുമാനത്തിലേയ്ക്ക്. ആശീര്‍വ്വാദ് സിനിമാസിന്റെ ഇനി പുറത്തിറങ്ങാനുള്ള എല്ലാ ചിത്രങ്ങളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുക. ഇത് തീയേറ്ററുകള്‍ക്കേല്‍പ്പിക്കുന്ന തിരിച്ചടി ചെറുതായിരിക്കില്ല. 

പ്രിയദര്‍ശന്‍  സംവിധാനം ചെയ്ത മരക്കാര്‍ കൂടാതെ പൃഥ്വിരാജിന്റെ ബ്രോ ഡാഡി  ജീത്തു ജോസഫിന്റെ 12ത്ത് മാന്‍ ഷാജി കൈലാസിന്റെ എലോണ്‍ കൂടാതെ 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. 

മരയ്ക്കാര്‍ റിലീസിനെ ചൊല്ലി കനത്ത പോരായിരുന്നു തീയേറ്ററുകളും ആന്റണി പെരുമ്പാവൂരും തമ്മില്‍ നടന്നത്. മരയ്ക്കാറിന് വേണ്ടി തങ്ങള്‍ നാല്‍പ്പത് കോടി അഡ്വാന്‍സ് നല്‍കിയെന്നായിരുന്നു തീയേറ്ററുടമകള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ 4.89 കോടി മാത്രമാണ് നല്‍കിയതെന്നും അത് തിരികെ നല്‍കിയെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 

21 ദിവസം ഫ്രീ റണ്‍ നല്‍കുക, നാല്‍പ്പത് കോടി അഡ്വാന്‍സ് നല്‍കുക, നഷ്ടമുണ്ടായാല്‍ നികത്തുക ഇവയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ നിബന്ധനകള്‍ എന്നാല്‍ 10 കോടി അഡ്വാന്‍സ് നല്‍കാം എന്ന് മാത്രമാണ് തീയേറ്ററുടമകള്‍ സമ്മതിച്ചത്. 25 കോടിയെങ്കിലും വേണമന്ന നിലപാടില്‍ ആന്റണി പെരുമ്പാവൂര്‍ ഉറച്ചു നിന്നു. 

തീയേറ്ററുകള്‍ക്ക് ഒരു ലക്ഷം രൂപപേലും നഷ്ടം സഹിക്കാന്‍ പറ്റില്ല എത്ര നഷ്ടമുണ്ടായാലും ആന്റണി സഹിക്കണം എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. വിഷയത്തില്‍ ഫിലിംചേംബറും ഇടപെട്ടിരുന്നു. 

തീയേറ്ററുകളെ കോവിഡ് നയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടും ഉത്സവപറമ്പുകളാക്കി മാറ്റേണ്ട ചിത്രങ്ങളാണ് ഒടിടിയിലേയ്ക്ക് മാറുന്നത്. കോവിഡില്‍ അടച്ചിടിലിനുശേഷം തിയേറ്ററുകള്‍ക്കിത് കനത്ത പ്രഹരമാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒടിടിയില്‍ വന്‍ വിജയമായാല്‍ അത് ഭാവിയിലും തിയേറ്ററുകള്‍ക്ക് ദോഷം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക