Image

കൈക്കൂലി ആരോപണം: ആര്യന്‍ ഉള്‍പ്പെട്ട കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് വാംഖഡെയെ നീക്കി

Published on 05 November, 2021
കൈക്കൂലി ആരോപണം: ആര്യന്‍ ഉള്‍പ്പെട്ട കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് വാംഖഡെയെ നീക്കി

ന്യൂഡല്‍ഹി: ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയെ നീക്കി. കൈക്കൂലി ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് ഇനി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണത്തില്‍ വാംഖഡെ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ്  എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.


കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാംഖഡെക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുകൂടാതെ സമീര്‍ വാംഖഡെയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീര്‍ വാംഖഡെ യു പി എസ് സി പരീക്ഷയില്‍ സംവരണം ലഭിക്കാന്‍ രേഖകളില്‍ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു സമീര്‍ വാംഖഡെയ്‌ക്കെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക