Image

നവ്ജോത് സിദ്ധു രാജി പിന്‍വലിച്ചു; സ്ഥാനമേറ്റെടുക്കാന്‍ പുതിയ നിബന്ധന

Published on 05 November, 2021
നവ്ജോത് സിദ്ധു രാജി പിന്‍വലിച്ചു; സ്ഥാനമേറ്റെടുക്കാന്‍ പുതിയ നിബന്ധന



ന്യൂഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവ്ജോത് സിങ് സിദ്ധു പിന്‍വലിച്ചു. പക്ഷെ പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ പുതിയ നിബന്ധന മുന്നോട്ട് വെച്ചിരിക്കുകയാണ് സിദ്ധു. പഞ്ചാബില്‍ പുതിയ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് എ.പി.എസ് ഡിയോളിനെ മാറ്റി പുതിയ ആളിനെ നിയമിക്കണമെന്നാണ് ആവശ്യം. 'രാജി പിന്‍വലിക്കുകയാണ്. പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിക്കുന്ന അന്ന് പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും- 
സിദ്ധു പറഞ്ഞു. 

പക്ഷെ നിലവിലെ സാഹചര്യങ്ങളില്‍ സിദ്ധുവിന്റെ ഈ ആവശ്യം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിദ്ധു അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന എ.പി.എസ് ഡിയോളിന്റെ രാജി മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി തള്ളിക്കളഞ്ഞതായാണ് വിവരം. 

സിദ്ധുവിന്റെ നിരന്തരമായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ചയാണ് അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോള്‍ രാജി സമര്‍പ്പിച്ചത്. വിവാദമായ ഒരു പോലീസ് വെടിവെപ്പ് കേസില്‍ ആരോപണവിധേയനായ പോലീസുകാരന് വേണ്ടി ഹാജരായി എന്നതായിരുന്നു സിദ്ധു എ.പി.എസ് ഡിയോളിനെതിരെ ഉന്നയിച്ച ആരോപണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക