Image

മുന്‍ എസ്പി വേണുഗോപാലിന് അനധികൃത് സ്വത്ത് ; വിജിലന്‍സ് ചോദ്യം ചെയ്യും

ജോബിന്‍സ് Published on 05 November, 2021
മുന്‍ എസ്പി വേണുഗോപാലിന് അനധികൃത് സ്വത്ത് ; വിജിലന്‍സ് ചോദ്യം ചെയ്യും
ഇടുക്കി മുന്‍ എസ്പി കെ.ബി . വേണുഗോപാലിനെ വിജിലന്‍സ് ചോദ്യം ചെയ്യും അനധികൃത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 18 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമീക നിഗമനം. 

കേസെടുത്ത അന്വേഷണസംഘം വേണുഗോപാലിന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. 2006 മുതല്‍ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് വിജിലന്‍സ് കുരുക്കും വേണുഗോപാലിന് തലവേദനയാകുന്നത്. 

2006 മുതല്‍ 2016 വരെയുളള കാലഘട്ടത്തില്‍ വരവില്‍ക്കവിഞ്ഞ് സ്വത്തു സമ്പാദിച്ചതായി പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. ഇതിന് തുടര്‍ച്ചയായി വേണുഗോപാലിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിട്ടുണ്ട്.

നവംബര്‍ മൂന്നിനാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. വേണുഗോപാലിനെ എന്നു ചോദ്യം ചെയ്യും എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക