Image

എറിക്ക് ആഡംസിനു വന്‍ വിജയം; ന്യു യോര്‍ക്ക് സിറ്റിക്കു രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍

Published on 03 November, 2021
എറിക്ക് ആഡംസിനു വന്‍ വിജയം; ന്യു യോര്‍ക്ക് സിറ്റിക്കു രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍

പ്രതീക്ഷിച്ച പോലെ ന്യു യോര്‍ക്ക് സിറ്റിയിലെ രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയറായി മുന്‍ പോലീസ് ക്യാപ്റ്റന്‍ എറിക്ക് ആഡംസിനെ, 61, മഹാഭൂരിപക്ഷത്തിനു തെരെഞ്ഞെടുത്തു. 47 ശതമാനം വോട്ട് എണ്ണിയപ്പോള്‍ ആഡംസിനു 404,365 വോട്ടുണ്ട്. 66.8 ശതമാനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവക്ക് 173,575 വോട്ട്. 28.5 ശതമാനം.

നഗരത്തില്‍ സുരക്ഷിതത്വം കൊണ്ടുവരുമെന്നുംപാവപ്പെട്ടവരെയും നിരാലബരെയും സംരക്ഷിക്കുമെന്നും ആഡംസ് വാഗ്ദാനം ചെയ്തു. ചെറിയ ജോലികള്‍ ചെയ്തു തന്നെ വളര്‍ത്തിയ അമ്മയെയും ആഡംസ് അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക