Image

അവസ്ഥാന്തരങ്ങൾ (കവിത: ഷാഫിന)

Published on 31 October, 2021
അവസ്ഥാന്തരങ്ങൾ (കവിത: ഷാഫിന)
കുഞ്ഞായിരിക്കുമ്പോഴവൾ ,
പനിനീർ ഇതളുകൾ പോൽ നിർമലം .
അമ്മതൻ ചൂടേറ്റ്,
അച്ഛന്റെ തണലിൽ
സുഖ നിദ്രയിലാണ്ടവൾ.

ബാല്യത്തിലോ
പാറിപ്പറക്കും ശലഭമാണവൾ .
 
ചിരിച്ച് കൊണ്ട് ഒട്ടും
നോവിക്കാതെയവർ
തലോടവെ
കൗമാരത്തിലവളൊരു
രാജകുമാരി തന്നെ ,
ഊണിലും ഉറക്കത്തിലും
പരിചാരകരായി അവർ കൂടെത്തന്നെ .

നാഥൻ്റെ  കൽപനയാൽ ഒട്ടും നോവിക്കാതെ
വേരോടെ പിഴുതെടുത്തവർ
മറ്റൊരിടത്ത് പറിച്ചുനട്ടു.

പുതുമണ്ണിലവൾ പൂത്തുലയട്ടെ എന്നാശിച്ചവർ
 തിരികെനടന്നു.

 ആ മണ്ണിലവൾ
പ്രണയത്തിൻ ചൂടേറ്റ്.
 സ്നേഹത്തിൻ തണലേറ്റ്
 ഉണർവ്വോടെ നിന്നു.

നാളുകൾ നീങ്ങവേ
പുതുനാമ്പവളിൽ
തളിർത്തു വളർന്നു
പൂത്തുലഞ്ഞവൾ നൃത്തമാടി.

അമ്മയായവൾ പൂർണ്ണയായ്
കണ്ണടയുംവരെ അവളുമൊരു കാവലാളായ്....
അവസ്ഥാന്തരങ്ങൾ (കവിത: ഷാഫിന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക