Image

കർമ്മം സാക്ഷി (കവിത: വിനീത് വിശ്വദേവ്, ചേർത്തല)

Published on 31 October, 2021
കർമ്മം സാക്ഷി (കവിത: വിനീത് വിശ്വദേവ്, ചേർത്തല)
കാഴ്ചയ്ക്കപ്പുറമൊരു ലോകമുണ്ട്
കാലം കരുതിവെച്ചോരായിടമുണ്ടീ ഭൂതലത്തിൽ
കർമ്മത്തിൻ തിരശീല കിറിമുറിച്ചു വന്നിടും
കാല്പനികത മൂടുപടം കെട്ടാത്ത കോമരങ്ങളായി.

വഴിവിട്ട ജീവിതം പകർന്നാടുമ്പോൾ
വഴിയില്ലാതെയുഴലുന്നവനെ നൊമ്പരപ്പെടുത്തുന്നൂ
വാക്കിനാൽ വാളിനാൽ നേർക്കാഴ്ചയിലൂടെ
വന്നു പതിക്കുന്നു പ്രേരണതൻ ചാവേറുകളായി.

തൻ കർമ്മബന്ധത്തിൻ ഫലമറിഞ്ഞിടാതെ
തനിയെ ചെയ്യുന്നു ബലിഷ്ഠമാം പാപത്തിൻ കർമ്മങ്ങൾ.
തനിക്കു മാത്രമായി കാത്തുവെച്ചിടുന്നു ഭൂമിയും
തിന്മ തൻ ഫലമാഹരിക്കുന്ന കർമ്മദോഷികൾക്കായി.

അന്നംമുടക്കി ഭുജിച്ചവൻ കേഴുന്നു ഒരുപിടിപറ്റിനായി
അന്നൂ ചെയിത  പാപത്തിൻപോക്കുകൾ പെരിയവൻ
അകന്ന ബന്ധനങ്ങളിൽ കേണു വിലപിക്കുന്നു
ആരാലും തിരിഞ്ഞുനോക്കിടാതെ കോമരംതുള്ളുന്നൂ
ആദി കർമ്മത്തിൻ സാക്ഷിയായി ഇന്നീ ഭൂതലത്തിൽ.

Join WhatsApp News
vineeth kv 2021-10-31 17:07:16
Thank you so much.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക