Image

ഇടം (കവിത: മണികണ്ഠൻ ഭഗവതി കളത്തിൽ)

Published on 31 October, 2021
ഇടം (കവിത: മണികണ്ഠൻ ഭഗവതി കളത്തിൽ)
തിരികെ വരാൻ കൂട്ടാക്കാതെ
മനസ്സ് തങ്ങുന്ന ചിലയിടങ്ങളുണ്ട്.
ഒരുവാക്കിൽ പറഞ്ഞു തീർക്കാനോ
ഒരു നോക്കിൽ കണ്ടു തീർക്കാനോ
ആവാത്ത ഇടം.
പിന്നെ ഒരു വാക്കിന്റെ
മുഴക്കത്തിലോ മൂളലിന്റെ
ശ്രുതിഭംഗത്തിലോ
തകർന്നുപോകുന്ന സ്ഫടിക സൗധം പോലെ,
തിര മായ്ച്ച കൈയൊപ്പ് പോലെ,
അവിടം നമുക്കന്യമാകും.
ഒടുവിൽ ഓർമ്മപ്പെയ്ത്തിന്റെ നനവിൽ  
അരികുപറ്റുന്ന അവസാന ഇടം.
ഇടം (കവിത: മണികണ്ഠൻ ഭഗവതി കളത്തിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക