Image

കോവാക്സിന് അംഗീകാരമായില്ല; വ്യക്തത തേടി ലോകാരോഗ്യ സംഘടന

Published on 27 October, 2021
കോവാക്സിന് അംഗീകാരമായില്ല; വ്യക്തത തേടി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനമായില്ല. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വേണമെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ). 

വാക്സിന്‍ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു.എച്ച്‌.ഒ യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് കോവാക്സിന്‍ അംഗീകാരത്തിനായി കൂടുതല്‍ വ്യക്തത വേണമെന്ന് ഡബ്ല്യു.എച്ച്‌.ഒ വ്യക്തമാക്കിയത്.

വാക്സിന്‍ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. ഇത് ലഭിച്ച ശേഷം നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരും.

കോവാക്സിന് അടിയന്തരമായി അനുമതി നല്‍കണമെന്ന് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയോട് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഭാരത് ബയോടെക്കില്‍ നിന്ന് ഡബ്ല്യു.എച്ച്‌.ഒ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയതിനാല്‍ തീരുമാനം വൈകി. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലും കൂടുതല്‍ വ്യക്തത വേണമെന്ന അഭിപ്രായം ഉയരുകയായിരുന്നു.

കോവാക്സിന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ഡബ്ല്യു.എച്ച്‌.ഒ പാനല്‍ പരിശോധിക്കുന്നത്. കോവാക്സിന് ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിലവില്‍ അംഗീകാരമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക