Image

ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ; ദിലീപിന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി

Published on 27 October, 2021
ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ; ദിലീപിന് പിറന്നാള്‍ ആശംസകളുമായി  മീനാക്ഷി
കൊച്ചി: 54ാം ജന്മദിനം ആഘോഷിക്കുന്ന ദിലിപീന് മകള്‍ മീനാക്ഷിയുടെ വക സ്നേഹാശംസകള്‍. 'ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ, ഐ ലവ് യു' എന്നാണ് മീനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റിന് കമന്റ് ഇട്ടിരിക്കുന്നത്. മീനാക്ഷി കുഞ്ഞായിരുന്ന സമയത്ത് ദിലീപിനൊപ്പമുള്ള ഒരു ഫോട്ടോയും താരപുത്രി ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തു.

സാമൂഹിക മാദ്ധ്യമങ്ങളില്‍ വളരെയധികം സജീവമായ മീനാക്ഷി കുടുംബ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ രണ്ടാമത്തെ മകള്‍ മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം. അന്നും അനുജത്തിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മീനാക്ഷി ഇന്‍സ്റ്റയില്‍ പങ്കുവച്ചിരുന്നു.

നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകരും ദിലീപിന് ആശംസകളുമായി രം​ഗത്തെത്തിയിരുന്നു. 
ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ; ദിലീപിന് പിറന്നാള്‍ ആശംസകളുമായി  മീനാക്ഷി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക