Image

കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി

Published on 27 October, 2021
കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി
മലപ്പുറം: കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പതിനഞ്ചുകാരനെ രണ്ടാഴ്ചത്തേക്ക് ജുവൈനല്‍ ഹോമിലേക്ക് മാറ്റി . വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പത്താം ക്ലാസുകാരനെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കിയത്.തുടര്‍ന്നാണ് രണ്ടാഴ്ചത്തേക്ക് ജുവൈനല്‍ ഹോമിലേക്ക് മാറ്റിയത്.

പെണ്‍കുട്ടി ക്രൂര മര്‍ദനത്തിന് ഇരയായെങ്കിലും ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.പ്രതിയുടെ സാമൂഹ്യ മാധ്യമ ഇടപെടലുകളും ഇന്‍റര്‍നെറ്റ് ഉപയോഗവും പൊലീസ് വിശദമായി പരിശോധിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക