Image

ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞെന്ന് സര്‍ക്കാര്‍

Published on 27 October, 2021
ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. മദ്യത്തില്‍ വരുമാനം വര്‍ധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണ്.

2016-17 ല്‍ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യവും 150.13 ലക്ഷം കേയ്സ് ബിയറും വിറ്റുയ എന്നാല്‍ 2020 – 21 ല്‍ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും എക്സൈസ് മന്ത്രി അറിയിച്ചു.

പുതിയ മദ്യ വില്‍പന ശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക