Image

രജനികാന്തിന്റെ മകള്‍ നിര്‍മ്മിച്ച ശബ്‌ദാധിഷ്‌ടിത സമൂഹമാധ്യമ ആപ്പ് ‘ഹൂട്ട്’ പുറത്തിറക്കി

Published on 27 October, 2021
രജനികാന്തിന്റെ മകള്‍ നിര്‍മ്മിച്ച ശബ്‌ദാധിഷ്‌ടിത സമൂഹമാധ്യമ ആപ്പ് ‘ഹൂട്ട്’ പുറത്തിറക്കി
  പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ശബ്‌ദാധിഷ്‌ഠിത സമൂഹമാദ്ധ്യമ പ്ളാ‌റ്റ്ഫോം   പുറത്തിറക്കിയിരിക്കുകയാണ്  സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകള്‍.   രജനികാന്താണ് ‘ഹൂട്ട്’ എന്ന ഈ ആപ്പ് പുറത്തിറക്കിയത്. സൂപ്പര്‍ താരത്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തും ആംടെക്‌സ് സി.ഇ.ഒ സണ്ണി പൊക്കാലയും ചേര്‍ന്നാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്ന് വിദേശ ഭാഷകളിലും എട്ട് ഇന്ത്യന്‍ ഭാഷകളിലും ഹൂട്ട് ഉപയോഗിക്കാം. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, മലയാളം, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളിലാണ് ഇപ്പോള്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.പരമാവധി 60 സെക്കന്റ് നീളുന്ന ശബ്‌ദം ഹൂട്ടില്‍ റെക്കാഡ് ചെയ്യാം. ശേഷം 120 വാക്കുകളില്‍ താഴെയുള‌ള അടിക്കുറിപ്പോടെയോ, ചിത്രത്തിനൊപ്പമോ, മറ്റൊരു പശ്ചാത്തല സംഗീതത്തോടെയോ ഇത് ഉപഭോക്താവിന് പോസ്‌റ്റ് ചെയ്യാം. തന്റെ പോസ്‌റ്റിന് പ്രതികരണങ്ങള്‍ ചേര്‍ക്കാനും ഒഴിവാക്കാനുമുള‌ള സംവിധാനം ഉപഭോക്താവിന് ഹൂട്ട് നല്‍കുന്നുണ്ട്. പോസ്‌റ്റുകള്‍ ഡിലീ‌റ്റ് ചെയ്യാനും സാധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക