Image

ദത്ത് വിവാദം ;അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി

ജോബിന്‍സ് Published on 27 October, 2021
ദത്ത് വിവാദം ;അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി
ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി. പി.എസ് ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തും. അനുപമയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവം അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റി തലത്തില്‍ സമിതി രൂപീകരിക്കുകയും ചെയ്തു.

പാര്‍ട്ടിയുടെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം മേല്‍ക്കമ്മിറ്റിയെ അറിയിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി വിക്രമന്‍ പറഞ്ഞു. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തില്ല. അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉള്‍പ്പെടെ സി.പി.എം അംഗങ്ങളായ കേസിലെ അഞ്ച് പ്രതികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, തന്റെ പിതാവിനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. പാര്‍ട്ടിക്ക് മാനക്കേട് ഉണ്ടാക്കിയത് അച്ഛനാണ്. കുറ്റം ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അനുപമ അഭിപ്രായപ്പെട്ടു. അതേസമയം അനധികൃതമായി ദത്ത് നല്‍കി എന്നപരാതിയില്‍ അനുപമയില്‍ നിന്നും അജിത്തില്‍ നിന്നും ശിശുവികസന ഡയറക്ടര്‍ വിവരങ്ങള്‍ ശേഖരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക