America

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

പി പി ചെറിയാന്‍

Published

on

ഹൂസ്റ്റണ്‍ : ഒരു വര്‍ഷത്തോളം പഴക്കമുള്ള  8 വയസ്സുകാരന്റെ അഴുകിയ മൃതശരീരത്തോടൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളെ കണ്ടെത്തിയ സംഭവത്തില്‍ കുട്ടികളുടെ മാതാവിനെയും കാമുകനെയും ഹൂസ്റ്റണ്‍ പോലീസ് ഒക്ടോ: 26 ന് അറസ്റ്റ് ചെയ്തു . കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം  ലഭിച്ചിട്ടില്ല . 
 
മൂന്നു കുട്ടികളില്‍ 15 വയസ്സുള്ളവനാണ് പോലീസിനെ 911 ല്‍ വിളിച്ച് വിവരം അറിയിച്ചത് , തന്നോടൊപ്പം 10 ഉം 7 ഉം വയസ്സുള്ള കുട്ടികള്‍ കൂടി ഉണ്ടെന്നും 15 വയസ്സുകാരന്‍ അറിയിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ്  ഗോണ്‍സാല്‍വസ് പറഞ്ഞു . 
 
മാതാവ് ഗ്ലോറിയ വില്യംസ് (35) കാമുകന്‍ ബ്രയാന്‍ കോള്‍ട്ടര്‍ (31) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത് .
 
2020 ലായിരിക്കും 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടതെന്ന് ഷെരീഫ് പറഞ്ഞു . മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട് .
 
മാതാവും കാമുകനും കൂടെ പതിനഞ്ചു മിനിറ്റ് ദൂരത്താണ് താമസിച്ചിരുന്നത് , ഇടക്കിടക്ക് മാതാവ് കുട്ടികള്‍ക്ക്  ചില സാധനങ്ങള്‍ ഭക്ഷിക്കാന്‍ നല്‍കിയിരുന്നുവെങ്കിലും , ഇവര്‍ക്ക് ശരിയായ ഭക്ഷണം നല്‍കിയിരുന്നത് അയല്‍വാസിയായ രണ്ടുപേരായിരുന്നു . മാതാവ് തങ്ങളെ ഭയപെടുത്തയിരുന്നതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് 15 വയസ്സുകാരന്‍ പറഞ്ഞു . പോഷകാഹാര കുറവ് മൂലം വളരെ ശോഷിച്ച നിലയിലായിരുന്നു മൂന്നു കുട്ടികളും .
 
തിങ്കളാഴ്ച മാതാവിനെയും കാമുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു . 8 വയസ്സുകാരന്റെ കൊലപാതകമാണ് കാമുകനെതിരെ ചുമത്തിയിരിക്കുന്നത് . കുട്ടികളെ ഉപേക്ഷിച്ചതിനാലാണ് മാതാവിന്റെ അറസ്റ്റ് . മൂന്നു കുട്ടികളും സി.പി.എസ് കസ്റ്റഡിയിലാണ് . ഒരു കൊല്ലമായും കൊലപാതകത്തെക്കുറിച്ച് അറിയാതിരുന്ന അപ്പാര്‍ട്ട്‌മെന്റ് താമസക്കാരുടെ ഭീതി ഇതുവരെ വിട്ട്  മാറിയിട്ടില്ല. 
 
 
 
 
പി പി ചെറിയാന്‍
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വേര്‍പാടില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആദരാഞ്ജലി

വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ അച്ചന്റെ 75-മത് ജന്മദിനം ആഘോഷിച്ചു

ജെഫിൻ കിഴക്കേക്കുറ്റിന്റെ വേർപാടിൽ അനുശോചനപ്രവാഹം

17 രാജ്യങ്ങളിൽ ഒമിക്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു

ബിറ്റ്‌കോയിനും ഒമൈക്രോണും, കൂടെ രണ്ടു നായ്ക്കുട്ടികളും (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

ജെഫിന്‍ കിഴക്കേക്കുറ്റിന് ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് പെന്‍സില്‍വേനിയയുടെ അശ്രുപൂജ

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റണിൽ അന്തരിച്ചു 

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ബിജു കിഴക്കേകുറ്റിൻറെ  പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] കാറപകടത്തിൽ അന്തരിച്ചു

അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ! (നര്‍മം: ജോണ്‍ ഇളമത)

എം.വി. ചാക്കോയിക്ക് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ആദരാഞ്ജലി

'ഏലിയന്‍' പ്രയോഗം പതുക്കെ നിലച്ചേക്കും- (ഏബ്രഹാം തോമസ് )

ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് ഉത്സവമായി മാറിയ 'മാഗ് കാര്‍ണിവല്‍ 2021' സമാപിച്ചു.

കോൺഗ്രസ്‌മാൻ  ടോം സുവോസി  ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു 

ജാക്ക് ഡോർസി ട്വിറ്റർ-ചീഫ് സ്ഥാനം രാജിവച്ചു; പരാഗ് അഗർവാൾ പുതിയ സി.ഇ.ഓ 

ഒമിക്രോൺ ആശങ്ക;18 കഴിഞ്ഞവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്ന് സിഡിസി

മാന്‍ വേട്ടക്കാരന്‍ പെണ്‍കുട്ടിയുടെ വെടിയേറ്റു മരിച്ചു

ഒമൈക്രോണ്‍ പരിഭ്രാന്തി വേണ്ടെന്ന് ബൈഡന്‍. ലോക്ഡൗണില്ല.

വെടിയേറ്റു മരിച്ച മലയാളി പെണ്‍കുട്ടിയുടെ കുടുബത്തിന് സഹായഹസ്തവുമായി ഫോമാ

ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥി

മറിയം സൂസൻ മാത്യുവിനു വെടിയേറ്റത് രാത്രി രണ്ട് മണിയോടെ 

വാക്സിൻ-വാക്കുകളിലെ മിന്നും താരം; ജനം ഏറ്റവും തെരഞ്ഞ  വാക്ക്  

അലബാമയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന മലയാളി യുവതി വെടിയേറ്റു മരിച്ചു

എം.വി. ചാക്കോയുടെ (81) സംസ്‌കാരം വെള്ളിയാഴ്ച

പുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂള്‍ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു

'മന്ത്ര'യിലൂടെ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു പുതുയുഗപ്പിറവി

വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്  എം.വി. ചാക്കോ, 81, അന്തരിച്ചു

സി.എം.എ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു

അബോര്‍ഷന്‍: പുതിയ വിധി നിലവിലെ കോടതിവിധികള്‍ റദ്ദാക്കുമോ? (ഏബ്രഹാം തോമസ്)

View More