Image

ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്കും ഹെല്‍മറ്റും നിര്‍ബന്ധമാക്കി

Published on 27 October, 2021
ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്കും ഹെല്‍മറ്റും നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി: നാല് വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്നിലിരുത്തി ഇരുചക്രവാഹനം ഓടിക്കുന്നവര്‍ കുട്ടികളെ ഹെല്‍മറ്റും സുരക്ഷാകവചവും ധരിപ്പിക്കണം. വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുത്. ഇവ ഉള്‍പ്പെടെയുള്ള നിബന്ധനകളുമായി മോട്ടര്‍ വാഹന ചട്ട ഭേദഗതി വരുന്നു. കരടുവിജ്ഞാപനം ഗതാഗത മന്ത്രാലയം പുറത്തിറക്കി.

വാഹനം ഓടിക്കുന്നയാളുമായി ചേര്‍ത്ത് കുട്ടികളെ ബന്ധിപ്പിക്കുന്ന സുരക്ഷാ ബെല്‍റ്റുകള്‍ ഉള്‍പ്പെടെയുള്ള കവചമാണ് (്‌ലേെ) ധരിപ്പിക്കേണ്ടത്. ഹെല്‍മറ്റ് 9 മാസം മുതല്‍ 4 വയസ്സ് വരെയുള്ള കുട്ടികള്‍ക്കു ചേരുന്നതും നിലവാരമുള്ളതുമാകണം. യുഎസ്/യൂറോപ്യന്‍/യുകെ മാനദണ്ഡങ്ങള്‍ പ്രകാരം ഗുണനിലവാരമുള്ള സൈക്കിള്‍ ഹെല്‍മറ്റുകളുമാവാം. സൈക്കിള്‍ ഹെല്‍മറ്റുകള്‍ക്ക് ഇന്ത്യന്‍ മാനദണ്ഡം (ബിഐഎസ്) നിര്‍ണയിക്കുന്നതു വരെയാണ് ഈ നിബന്ധന.

കൂടാതെ പിന്നിലിരുന്നു യാത്ര ചെയ്യുന്ന കുട്ടിയുടെ അരയ്ക്കു മുകള്‍ഭാഗം വാഹനമോടിക്കുന്നയാളുമായി സുരക്ഷിതമായി ചേര്‍ത്തിരുത്താനാകും. വള്ളികള്‍ ചേര്‍ന്നു വരുന്ന ഭാഗം കാലുകള്‍ക്കിടയിലൂടെ കടന്നുപോകുംവിധം കുട്ടിയെ വെസ്റ്റിനുള്ളില്‍ ഇരുത്തണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക