Image

ജിബൂട്ടി ഡിസംബര്‍ 10ന് റിലീസ്

Published on 26 October, 2021
  ജിബൂട്ടി ഡിസംബര്‍ 10ന് റിലീസ്
  തിയേറ്ററുകള്‍ തുറക്കാനിരിക്കെ അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' (Djibouti) ഡിസംബര്‍ 10ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ബ്ലൂഹില്‍ നെയ്‌ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ 'ജിബൂട്ടി'യിലെ മലയാളി വ്യവസായി ജോബി പി. സാം നിര്‍മ്മിക്കുന്ന ചിത്രം എസ്.ജെ. സിനു ആണ് സംവിധാനം ചെയ്യുന്നത്‌. എസ്.ജെ. സിനുവിന്‍റെ ആദ്യ ചലച്ചിത്ര സംരംഭമാണ് 'ജിബൂട്ടി'.

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും പൂര്‍ത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. കൈതപ്രം ദാമോദരന്‍ നമ്ബൂതിരി വരികളെഴുതി ശങ്കര്‍ മഹാദേവന്‍, ബിന്ദു അനിരുദ്ധ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക്‌ സോങ്ങും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക