Image

മകന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ നടന്‍ മാധവന്‍

Published on 26 October, 2021
മകന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ നടന്‍ മാധവന്‍
മകന്റെ അഭിമാനകരമായ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌   മാധവന്‍ .
അടുത്തിടെ സമാപിച്ച നീന്തല്‍ ചാമ്ബ്യന്‍ ഷിപ്പില്‍ മാധവന്റെ മകന്‍ വേദാന്ത് മഹാരാഷ്ട്രക്ക് വേണ്ടി ഏഴ് മെഡലുകളാണ് നേടിയത്. ബസവനഗുഡി അക്വാട്ടിക് സെന്ററില്‍ നടന്ന മല്‍സരത്തില്‍ നാല് വെള്ളിയും മൂന്ന് വെങ്കലവും ഈ പതിനാറുകാരന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മത്സരത്തില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച്‌ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍, 1500 ഫ്രീസ്റ്റൈല്‍ നീന്തല്‍, 4×100 ഫ്രീസ്റ്റൈല്‍ റിലേ, 4×200 ഫ്രീസ്റ്റൈല്‍ റിലേ ഇനങ്ങളില്‍ ആണ് വേദാന്ത് വെള്ളി നേടിയത്.

100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ ഇനങ്ങളില്‍ വേദാന്ത് വെങ്കല മെഡലുകള്‍ നേടിയതായും ദി ബ്രിഡ്ജ് റിപ്പോര്‍ട്ട് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക