Image

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

പി. ശ്രീകുമാര്‍ Published on 26 October, 2021
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക  കണ്‍വന്‍ഷനില്‍  മെഗാ മോഹിനിയാട്ടം
ഫിനിക്‌സ്:   കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ വനിതാ പ്രതിനിധികളുടെ മെഗാ മോഹിനിയാട്ടം ആകര്‍ഷകമാകും.

കേരളത്തിന്റെ തനത് ലാസ്യനൃത്തക നൃത്തരൂപമായ മോഹിനിയാട്ടം റുബീനാ സുധാരാമന്റെ നേതൃത്വത്തിലാണ് അവതരിപ്പിക്കുക. നൂറോളം വനിതകള്‍ പങ്കെടുക്കുന്ന മെഗാ മോഹിനിയാട്ടം  അവതരണത്തിലൂടെ കൂട്ടായ്മയുടെ വലിയൊരു കലാവേദിയാകും അരിസോണ ഗ്‌ളോബല്‍ കണ്‍വന്‍ഷന്‍.

2021 ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ്  കണ്‍വന്‍ഷന്‍. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തി വരുന്ന ആഗോള ഹിന്ദു സംഗമം കോവിഡ് വ്യാപന സാഹചര്യം മുന്‍നിര്‍ത്തി 2021 ജൂലൈയില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെക്കുകയായിരുന്നു .

പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സദ്‌സംഗങ്ങള്‍,സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ  ഭാഗമായി നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രര്‍ ചെയ്യാനും www.namaha.org   സന്ദര്‍ശിക്കുക.


കോറിയോഗ്രാഫി : റുബീനാ സുധാരാമന്‍ (609)6475076
കോര്‍ഡിനേറ്റര്‍മാര്‍ : അനിത പ്രസീദ് (602) 3004027 , ഷാനവാസ് കാട്ടൂര്‍  (480) 5773009

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക