Image

ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു: വേഗതക്കും നിയന്ത്രണം

Published on 26 October, 2021
ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു: വേഗതക്കും നിയന്ത്രണം
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്ബോള്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നാലു വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. വാഹനമോടിക്കുന്നയാളെയും കുട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് ബെല്‍റ്റുണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

കുട്ടികളുമായി യാത്രചെയ്യുമ്ബോള്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ യാത്ര പാടില്ലെന്നും കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു. നിയമത്തിന്റെ കരടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വാഹനാപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രത്തിന്റെ നടപടി. ഒരു വര്‍ഷത്തിനുള്ളില്‍ നിയമത്തിന്റെ അന്തിമരൂപം പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക