Image

വഴി ചോദിക്കാനെത്തി മാല പൊട്ടിച്ച യൂത്തകോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിടിയില്‍

ജോബിന്‍സ് Published on 26 October, 2021
വഴി ചോദിക്കാനെത്തി മാല പൊട്ടിച്ച യൂത്തകോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിടിയില്‍
യൂത്ത് കോണ്‍ഗ്രസിന് നാണക്കേടായി നേതാവിന്റെ മോഷണം. തമിഴ്‌നാട്ടിലാണ് സംഭവം. വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയാണ് മാല മോഷ്ടിച്ചത്. യൂത്ത് കോണ്‍ഗ്രസ് കോയമ്പത്തൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്‌മാനെയാണ് പോലീസ് പിടികൂടിയത്. പലചരക്കു കട നടത്തുന്ന സ്ത്രീയുടെ മാലയാണ് പൊട്ടിച്ചത്. 

രണ്ടംഗ സംഘം വഴി ചോദിക്കാനെന്ന വ്യാജേനയാണ് കുനിയമത്തൂരിലെ  കടയ്ക്ക് മുന്നിലെത്തിയത്. കടയിലെത്തി വഴി ചോദിക്കുകയും കടയുടമയായ ധനലക്ഷ്മി വഴി പറഞ്ഞു കൊടുക്കുന്ന സമയത്ത് മാല പൊട്ടിച്ച് കടന്നു കളയുകയുമായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവും സുഹൃത്തുക്കളും എത്തിയപ്പോഴേയ്ക്കും ഫൈസലും ഒപ്പമുണ്ടായിരുന്ന 17 കാരനും കടന്നു കളഞ്ഞു.

തുടര്‍ന്ന് സിസിടിവികള്‍ പരിശോധിച്ചാണ് ഫൈസലിനേയും കൂട്ടാളിയേയും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇരുവരേയും അറസ്റ്റ് ചെയ്തു. പ്രദേശതത്ത് നടന്ന അഞ്ചോളം മാലപൊട്ടിക്കല്‍ സംഭവങ്ങളില്‍ ഫൈസലിന് പങ്കുള്ളതായി പോലീസ് ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക