Image

അധിക്ഷേപം ; കെ. മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി

ജോബിന്‍സ് Published on 26 October, 2021
അധിക്ഷേപം ; കെ. മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി
വിവാദമായ കെ. മുരളീധരന്റെ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി. തനിക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. നിയമോപദേശത്തിന് ശേഷം പോലീസ് കേസെടുക്കുന്ന കാര്യം തീരുമാനിക്കും. 

ആര്യാ രാജേന്ദ്രനെ കാണാന്‍ സുന്ദരിയാണെന്നും എന്നാല്‍ വായില്‍ നിന്നും വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളാണെന്നുമായിരുന്നു മുരളീധരന്റെ ആക്ഷേപം, തിരുവനന്തപുരം ഡിസിസി കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസാരിക്കുമ്പോഴായിരുന്നു മുരളീധരന്റെ ആക്ഷേപം. 

ഇതൊക്കെ ഒറ്റമഴയത്ത് കിളിര്‍ത്തതാണെന്നും മഴയുടേത് കഴിയുമ്പോഴേയ്ക്കും സംഭവമങ്ങ് തീരുമെന്നും . ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ളനഗരസഭയാണിതെന്നും മുരളീധരന്‍  പറഞ്ഞിരുന്നു. പ്രസ്താവനയ്‌ക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പാണുയരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക