Image

മധ്യപ്രദേശില്‍ ആറുപേര്‍ക്ക് കൊറോണ എവൈ.4 വകഭേദം; രണ്ടു ഡോസ് വാക്‌സിനും എടുത്തവര്‍ക്ക്

Published on 25 October, 2021
മധ്യപ്രദേശില്‍ ആറുപേര്‍ക്ക് കൊറോണ എവൈ.4 വകഭേദം; രണ്ടു ഡോസ് വാക്‌സിനും എടുത്തവര്‍ക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ബി.എസ്. സത്യ പറഞ്ഞു.

ആദ്യമായാണ് സംസ്ഥാനത്ത് കോവിഡിന്റെ ഈ വകഭേദം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് പേരും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിരുന്നെന്നും നിലവില്‍ ചികിത്സ നേടി സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ ആറു പേരുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള അമ്പതോളം പേരെ പരിശോധനയ്ക്ക് 
വിധേയരാക്കിയിട്ടുണ്ടെന്നും ഇവര്‍ ആരോഗ്യവാന്മാരാണെന്നും അധികൃതര്‍ അറിയിച്ചു. 

എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇന്‍ഡോറിലെ മഹാത്മഗാന്ധി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക