Image

ദത്ത് വിവാദം: ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരുത്തി സിപിഎം

Published on 25 October, 2021
ദത്ത് വിവാദം: ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരുത്തി സിപിഎം


തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. പി.ബി.അംഗം കോടിയേരി ബാലകൃഷ്ണന്‍ എ.കെ.ജി. സെന്ററിലേക്ക് വിളിപ്പിക്കുകയായിരുന്നു. വിവാദം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ പശ്ചാത്തിലാണ് നടപടി. 

എസ്എഫ്ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ആനാവൂര്‍ നാഗപ്പന്‍ ഇടപെടല്‍ നടത്തിയത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഉച്ചയ്ക്ക് ശേഷം എ.കെ.ജി സെന്ററിലെത്തിയ ആനവൂര്‍ നാഗപ്പന്‍ അര മണിക്കൂറോളം കോടിയേരിയുമായി സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക