VARTHA

മുല്ലപ്പെരിയാര്‍: തമിഴ്‌നാടുമായി ചര്‍ച്ച തുടരുന്നു, ആശങ്കപ്പെടേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി

Published

on

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ്. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 16 മുതല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രവര്‍ത്തനം മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും തമിഴ്‌നാടുമായി ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമേ, ചീഫ് സെക്രട്ടറി തലത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്‍, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍, തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നിവരോടും വിഷയത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു.

മഴ മൂലം മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഒക്ടോബര്‍ 24ന് രാത്രി 9 മണിക്ക് 136.95 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറില്‍നിന്നും തമിഴ്‌നാട്ടിലേക്ക് ടണല്‍ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഒക്ടോബര്‍ 16ന് 1300 ക്യുസെക്‌സ് എന്നത് ഒക്ടോബര്‍ 24ന് പൂര്‍ണ ശേഷിയായ 2200 ക്യുസെക്‌സിലേക്ക് ഉയര്‍ത്തി. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ 24 മണിക്കൂര്‍ മുന്‍പുതന്നെ അറിയിപ്പ് ലഭ്യമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജലനിരപ്പ് 136 അടി എത്തിയപ്പോള്‍ തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി 2018 ലെ ഇടക്കാല ഉത്തരവില്‍ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കുന്നതിനായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്ന കേസിന്റെ ഭാഗമായി, 139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവിനായി അപേക്ഷ സമര്‍പ്പിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നെടുമ്പാശേരിയില്‍ എത്തിയ യാത്രക്കാരന് കോവിഡ്, ഒമിക്രോണെന്നു സംശയം

വിവാഹത്തട്ടിപ്പ്: സഹോദരിമാര്‍ക്ക് സഹോദരിമാര്‍ക്കു 3 വര്‍ഷം കഠിന തടവും പിഴയും

മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്

ഗെ യിം ക ളി ക്കാ ന്‍ ഫോ ണ്‍ ന ല്‍കിയില്ല, കോട്ടയത്ത് പതിനൊന്നുകാരന്‍ തൂങ്ങി മരിച്ചു

കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍

ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ സമരം തുടരും: സംയുക്ത കിസാന്‍ മോര്‍ച്ച

കൊച്ചിയില്‍ മോഡലുകളുടെ മരണം: സൈജു തങ്കച്ചന്റെ 17 കൂട്ടാളികള്‍ക്കെതിരെ കേസ്

ആലത്തൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി

മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ല: ജയസൂര്യ

ഹരിത ഇന്ധനമായ സിഎന്‍ജിയുടെ വിലയും വര്‍ദ്ധിപ്പിച്ചു

ജവാദ് ചുഴലിക്കാറ്റ് നാളെ പുരിയില്‍ തീരം തൊടും ,തീവ്രത കുറഞ്ഞേക്കും

നോര്‍വെയില്‍ നിന്നും കൊച്ചിയിലെത്തിയ വിദ്യാര്‍ഥിക്ക് ഒമിക്രോണ്‍ എന്നു സംശയം

പമ്പയില്‍ നിന്നും ഡിസംബര്‍ ഏഴ് മുതല്‍ തമിഴ്നാട്ടിലേക്ക് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ്

കോവിഡ് വ്യാപനവും മരണവും കൂടുതല്‍; കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; കേസ് അവസാനിപ്പിച്ചു

കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കൂടി കോവിഡ്; 52 മരണം

സൗദിയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കും; വി.ഡി. സതീശന്‍

കൊവിഡ് വാക്‌സിൻ എച്ച്‌.ഐ.വി ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന ; ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം

ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുവാനുളള പെപ്‌സികോയുടെ ഉരുളക്കിഴങ്ങ് പേറ്റന്റ് റദ്ദാക്കി

കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്ബനികളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

രാജ്യത്ത് വീണ്ടും ഒമിക്രോണ്‍; സ്ഥിരീകരിച്ചത് ഗുജറാത്തില്‍

'കോണ്‍ഗ്രസ് ഡീപ് ഫ്രീസറി'ലെന്ന് തൃണമൂല്‍ മുഖപത്രം

5 വര്‍ഷത്തിനിടെ രാജ്യത്ത് നിന്ന് കാണാതായത് 3 ലക്ഷത്തിലധികം കുട്ടികളെ

'പാക് കാറ്റാ'ണ് മലിനീകരണമുണ്ടാക്കുന്നതെന്ന് യുപി; പാകിസ്ഥാനിലെ വ്യവസായങ്ങള്‍ നിരോധിക്കണോ എന്ന്‌ സുപ്രീംകോടതി

ജവാദ് ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രപ്രദേശ്, അന്‍പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചു

മധുരയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശന വിലക്ക്

ബിച്ചു തിരുമല കഥയുടെ ആത്മാവ് അറിഞ്ഞ് രചന നിർവഹിച്ച കവി; കെ ജയകുമാർ

അംബാപുറപ്പാട് അരങ്ങേറി

View More