Image

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

Published on 25 October, 2021
ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)
ലോക നൃത്തവേദിയില്‍ ഇന്‍ഡ്യന്‍ ക്‌ളാസ്സിക്കല്‍ ഡാന്‍സിനെ വെല്ലാന്‍ മറ്റൊന്ന് ഇല്ലന്നുതന്നെ പറയാം. അനേക നൂറ്റാണ്ടുകളായി ആചാര്യന്മര്‍ ചെത്തിയൊരുക്കി മിനുസപ്പെടുത്തിയതാണ് ഇന്‍ഡ്യന്‍ ഡാന്‍സ്. റഷ്യന്‍ ബാലെയും യൂറോപ്യന്‍ നൃത്തങ്ങളും മോശമാണെന്നല്ല. ഇന്‍ഡ്യന്‍ ഡാന്‍സിന്റെ മനോഹാരിത അതിനൊന്നിനും ഇല്ലെന്ന് പാശ്ചാത്യര്‍തന്നെ സമ്മതിക്കുന്നു. നടരാജവിഗ്രഹം അവരുടെ ഷോകേസുകളെ അലങ്കരിക്കുന്നത് അതിന്റെ സൗന്ദര്യംകൊണ്ടാണ്.

റഷ്യന്‍ ബാലെയാണ് (Ballet) യൂറോപ്പിലും അമേരിക്കയിലും പ്രചാരത്തിലുള്ളത് . യൂറോപ്പിലുള്ള ചെരുരാജ്യങ്ങള്‍ക്ക് അവരുടേതായ ഡാന്‍സ് മാതൃകകള്‍ ഉണ്ടങ്കിലും ബാലെതന്നെയാണ് ജനപ്രീതിയാര്‍ജ്ജിച്ചത്. യൂറോപ്യന്‍ ഡാന്‍സകള്‍ക്ക് ജിംനാസ്റ്റിക്‌സിനോടാണ് കൂടുതല്‍ താദാല്‍മ്യം, അതുകൊണടുതന്നെ അതില്‍ ഇന്‍ഡ്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ അഴക് കാണാന്‍ സാധിക്കില്ല.

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍  ഡാന്‍സ് ഹിന്ദു ആചാരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ദേവസദസുകളില്‍ നര്‍ത്തകികള്‍ ആടിപ്പാടി ദേവന്മാരെ പ്രീതിപ്പെടുത്തിയരുന്നു എന്നാണ് സങ്കല്‍പം. അതിന്റെ പേരിലാണ് ദേവദാസികള്‍ എന്നൊരു സമ്പ്രദായംതന്നെ പ്രാചീനഭാരതത്തില്‍ ഉണ്ടായിരുന്നത്. ഇന്നും കര്‍ണാടകപോലുള്ള സംസ്ഥാനങ്ങളില്‍ ദേവദാസികള്‍ ഉണ്ടന്ന് പറപ്പെടുന്നു. ദേവസദസുകളില്‍ നടന്നിരുന്ന നൃത്തംകാണാന്‍ അവസരം  ഇല്ലാതിരുന്നതുകൊണ്ട് പ്രഭുക്കന്മാരുംമറ്റും ദേവദാസികളെ തങ്ങളുടെ ഭവനങ്ങളില്‍ പാര്‍പിച്ച് നൃത്തം ആസ്വദിച്ചിരുന്നു. പാവപ്പെട്ട നമ്മള്‍ക്ക് സിനിമയിലും ഇപ്പോള്‍ യുട്യൂബിലും നൃത്തംകണ്ട് തൃപ്തിയടയാം. സിനിമയില്‍ സിനിമാറ്റിക്ക് ഡാന്‍സെന്ന വഷളത്തം കാണാനല്ലേ പറ്റു. കൂട്ടത്തല്ലും സിനിമാറ്റിക്ക് ഡാന്‍സും മാത്രമെ ഇപ്പോഴത്തെ ഇന്‍ഡ്യന്‍ സിനിമയിലുള്ളു.

ഭൂമിയില്‍ ഡാന്‍സിന്റെ ഉത്ഭവം ശിവപാര്‍വതി നൃത്തത്തില്‍കൂടിയാണ്. നടരാജ പ്രതിമ ശിവന്‍ നടനമാടുന്നതായിട്ടാണ്. എത്രമനോഹരമായ നൃത്തം. ആ നിശ്ചലപ്രതിമക്ക് ജീവന്‍വെച്ച് ശിവന്‍ നൃത്തമാടിയെങ്കിലെന്ന് കലാഹൃദയമുള്ളവര്‍ ആഗ്രഹിച്ചുപോകും. ക്ഷിപ്രകോപിയായ ശിവന്റെ മുന്‍പില്‍ ആടിപ്പാടി അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന പാര്‍വ്വതിയാണ് കലാകാരികളായ സ്ത്രീകള്‍ക്ക് പ്രചോദനം.   
നര്‍ത്തകികള്‍ക്കുവേണ്ട പ്രധാനപ്പെട്ടഗുണം ആകാരസൗഷ്ഠവമാണ്. അതില്ലാത്തവര്‍ ഡാന്‍സചെയ്താല്‍ കാണാന്‍ ആസ്വാദ്യകരം ആയിരിക്കില്ല. നര്‍ത്തകി മെലിഞ്ഞ് നീളമുള്ളവളായിരിക്കണം. ശരീരത്തിന്റെ വടിവ് കവിയുടെ സ്ത്രീവര്‍ണന പോലെയായരിക്കണം. പൊക്കംകുറഞ്ഞ് തടിച്ചവള്‍ നൃത്തംചെയ്യാതിരിക്കയാണ് ഉചിതം. നൃത്തമെന്നുപറഞ്ഞാല്‍ വെറുതെ കയ്യുംകാലുമിട്ട് ഇളക്കുകയെന്നല്ല. അവളുടെ ശരീരത്തിന്റെ എല്ലാഭാഗങ്ങളും, ഓരോ പേശികളും, പാട്ടിന്റെ താളത്തിനൊത്ത് ചലിച്ചിരിക്കണം. കണ്ണുകള്‍ ആകര്‍ഷകമായി വികാരങ്ങളെ പ്രകടിപ്പിക്കണം. കണ്ണുകളും മുഖപേശികളും നവരസങ്ങള്‍ വിളിച്ചോതിക്കുന്നതായിരിക്കണം.  നവരസങ്ങളില്‍ പ്രധാനമായും ഗൃംിഗാരമാണ് പ്രകടിപ്പിക്കേണ്ടത്. പിന്നെ രൗദ്രം ശാന്തം തുടങ്ങിയവയും.

തെക്കേയിന്‍ഡ്യന്‍ നര്‍ത്തകികളെപറ്റി പറയുമ്പോള്‍  പത്മ സുബ്രമണ്യത്തെയാണ് ഓര്‍മ്മവരുന്നത്.     അവരെപ്പോലെ അഴകാര്‍ന്ന നൃത്തംചെയ്യുന്നവര്‍ വളരെ ചുരുക്കം.  പുതിയവരില്‍ സന്ധ്യാ രാജുവിന്റെ നൃത്തംകാണാനാണ് എനിക്കിഷ്ട്ടം.  തമിഴ്‌നാട്ടിലും ആന്ധ്രയിലുമുള്ളവര്‍ നൃത്തത്തിനുവേണ്ടി സ്വയംസമര്‍പ്പിച്ചിട്ടുള്ളവരാണ്. കേരളീയര്‍ക്ക് അതൊരു സൈഡ്ബിസിനസ്സ്‌പോലെയാണ്. സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാണ് രക്ഷതാക്കള്‍ മക്കളെ ഡാന്‍സ് പഠിപ്പിക്കുന്നത്. കലാതിലകം കിട്ടിയാലും ഇല്ലെങ്കിലും സ്‌കൂള്‍പഠനം കഴിയുന്നതോടുകൂടി  ഡാന്‍സും അവസാനിക്കുന്നു. ചിലര്‍ സിനിമയില്‍ അവസരംതേടിപോകുന്നു.

ആന്ധ്രക്കാരിയായ സന്ധ്യ രാജുവിന്റെ ചുവടുവെയ്പുകള്‍പോലെ അഴകാര്‍ന്ന മറ്റൊന്ന് അടുകത്തകാലത്ത് കണ്ടിട്ടില്ല.  ഒത്തനീളം, ശരീരവടിവ്, മുഖസൗന്ദര്യം, ചടുലമായ വിരലുരള്‍ പാദങ്ങള്‍ ഇതെല്ലാം സന്ധ്യയുടെ  നൃത്തത്തെ മനോഹരമാക്കുന്നു. നര്‍ത്തകിയുടെ കണ്ണുകളും മുഖപേശികളും കൈകാലുകള്‍ക്കൊപ്പം കഥപറയുന്നു.  അവളുടെ ഓരോ ചലനവും ഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്നു. ആ പാദങ്ങള്‍ നിലത്ത് സ്പര്‍ശ്ശിക്കുന്നില്ലെന്ന് തോന്നും; അവള്‍ ചിറകടിച്ച് പറക്കുകയാണ്.   വിരലുകള്‍ പത്തും അവള്‍ക്കൊപ്പം നൃത്തംചെയ്യുന്നു, കഥപറയുന്നു. ഇതാണ് നൃത്തം. ഇന്ന് തെക്കേ ഇന്‍ഡ്യയില്‍ സന്ധ്യപ്പോലെ നൃത്തം ചെയ്യുന്നവര്‍ ഇല്ലെന്നുതന്നെ പറായാം. (യുട്യൂബില്‍ സന്ധ്യാ രാജുവിന്റെ നൃത്തം കാണാന്‍ സാധിക്കും.)

മലയാളി പെണ്‍കുട്ടികളില്‍ അടുത്തകാലത്തായി ഞാന്‍കണ്ട മനോഹരനൃത്തം ദൃശ്യ രഘുറാമിന്റേതാണ്. സത്യന്‍ അന്തിക്കാടിന്റെ ഭഎന്നും എപ്പോഴും' എന്നസിനിമയില്‍ മഞ്ചു വാര്യര്‍ ചെയ്യുന്ന നൃത്തം അതിലും മനോഹരമായി ദൃശ്യയെന്ന പെണ്‍കുട്ടി അവതരിപ്പിച്ചുകണ്ടു.

പാട്ടും നൃത്തവുമൊക്കെ മനസുകളെ തളരിതമാക്കുന്നു.  ഞന്‍ ഉദ്ദേശിക്കുന്നത് സിനിമാറ്റിക്ക് ഡാന്‍സല്ല. അത് ഒരുതരം കോമാളിക്കളിയാണ്. ശുദ്ധമായ ക്‌ളാസിക്കല്‍ നൃത്തം ആസ്വദിക്കാന്‍ ശ്രമിക്കു; നിങ്ങള്‍ ജാതിമത ചിന്തകളില്ലാത്ത ഹൃദയശുദ്ധിയുള്ള നല്ലൊരു മനുഷ്യനായിത്തീരും.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.
                          
Join WhatsApp News
abdul punnayurkulam 2021-10-25 03:45:50
It's lucky to have enjoy the dance
NINAN MATHULLAH 2021-10-28 09:48:15
Thanks for the information. I watched dance by all three mentioned here, and enjoyed it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക