Image

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

Published on 25 October, 2021
അഞ്ജലി  (ലൗലി ബാബു തെക്കെത്തല)
അച്ഛന്റെ ഓര്‍മ്മകള്‍
 ഉള്ളില്‍ വിടരുമ്പോള്‍
കണ്ണില്‍ നിറയുന്നു
ബാഷ്പാഞ്ജലി...

പൂവ് പോല്‍ മൃദുലമാo
അച്ഛന്‍ തന്‍ ഉള്ളത്തിന്‍ 
നൈര്‍മല്യത്തിനായെന്‍
പുഷ്പാഞ്ജലി...

 താരാട്ടിന്‍ ഗീതങ്ങള്‍
 ചൊല്ലി മക്കളെ 
ഉറക്കിയ അച്ഛനായെന്‍
ഗീതാഞ്ജലി...

ദീപ്തമെന്‍  ബാല്യത്തിന്‍
ദീപമായ്  മാറിയ
കാരുണ്യവാനെന്റെ
ദീപാഞ്ജലി....

നാടിന്റെ വീടിന്റെ
പുണ്യമായ് മാറിയ  സ്‌നേഹതിടമ്പിനെന്‍
സ്‌നേഹാഞ്ജലി 

ആത്മാവിന്‍ ക്ഷേത്രത്തില്‍ നന്മ വിതച്ചൊരാ പ്രിയപിതാവിനെന്‍
ഹൃദയാഞ്ജലി....

നേരുന്നു കൈവല്യ  താത
തവ സ്മൃതികള്‍ക്കു
മുന്നിലായ് എന്‍ മനസ്സിന്‍
ആദരാഞ്ജലികള്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക