Image

ഫ്രാന്‍സിസ് മാര്‍പാപ്പ- നരേന്ദ്ര മോദി കൂടിക്കാഴ്ച ഈ മാസം 29 ന്

Published on 24 October, 2021
ഫ്രാന്‍സിസ് മാര്‍പാപ്പ- നരേന്ദ്ര മോദി കൂടിക്കാഴ്ച ഈ മാസം 29 ന്
വത്തിക്കാന്‍സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 ന് വെള്ളിയാഴ്ച വത്തിക്കാനില്‍ കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇറ്റലിയിലെ റോമില്‍ നടക്കുന്ന ദ്വിദിന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ഈ മാസം 28 ന് റോമിലേയ്ക്ക് യാത്ര തിരിക്കും.

തായ്വാനെതിരെയുള്ള ചൈനീസ് നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാന്റെയും ഇന്തോപസഫിക്കിന്റെയും സ്ഥിരത ജി20ന്റെ ഭീകരതയ്ക്ക് പുറമെ, ഗ്‌ളാസ്‌ഗോ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കാനും ആഗോളതാപനം തടയാനുമുള്ള ചര്‍ച്ചകള്‍ ഉണ്ടാവും.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങള്‍ മെനയുന്നതിനുള്ള ഉച്ചകോടി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെയാണ് സ്‌കോട്ട്‌ലന്‍ഡിലെ ഗ്‌ളാസ്‌ഗോയില്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും ചര്‍ച്ചകള്‍ നടത്തും.

ഇന്ത്യയ്ക്കു പുറമെ ജര്‍മ്മനി, അര്‍ജന്റീന, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്തോനീഷ്യ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, തുര്‍ക്കി, യൂറോപ്യന്‍ എന്നീ രാഷ്ട്രത്തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക