VARTHA

അപകടത്തില്‍ പെട്ട് മരിച്ച ആല്‍ബിന്‍ പോള്‍ ഇനിയും ജീവിക്കും, 6 പേരിലൂടെ

Published

on

തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ (30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. 

ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. മറ്റുള്ളവരിലൂടെ ആല്‍ബിന്‍ പോള്‍ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു.

ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും കൂടി ഈ മാസം 18ന് രാവിലെ 3.15ന് നെടുമ്ബാശേരി എയര്‍പോട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ അവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലുള്ളവര്‍ വിളിച്ച്‌ പറഞ്ഞാണ് വീട്ടുകാര്‍ അപകടത്തെപ്പറ്റി അറിഞ്ഞത്. പിതാവ് പൗലോസ് ആശുപത്രിയിലെത്തുമ്ബോള്‍ രണ്ട് മക്കളും ഐസിയുവില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു. സഹോദരന്‍ ഭേദമായി ആശുപത്രി വിട്ടു. എന്നാല്‍ ആല്‍ബിന്റെ അവസ്ഥ ഗുരുതരമായി കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ മഹത്വമറിയാവുന്ന പിതാവ് പൗലോസ് അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
 
ഗള്‍ഫിലായിരുന്ന ആല്‍ബിന്‍ പോള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവായി താത്ക്കാലിക  ജോലി നോക്കുകയായിരുന്നു.  വിവാഹിതനായിട്ട് 2 വര്‍ഷം കഴിഞ്ഞതേയുള്ളൂ. ഭാര്യ എയ്ഞ്ചല്‍.  4 മാസം പ്രായമായ കുഞ്ഞുമുണ്ട്. മാതാവ് ബീന.

സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ ആല്‍ബിന്‍ പോളിന്റെ ഹൃദയവുമായി ചേര്‍ച്ചയില്ലാത്തതിനാല്‍ സംസ്ഥാനം കടന്നുള്ള അവയവദാനത്തിനാണ് വേദിയായത്. ഇക്കാര്യം ദേശീയ അവയദാന ഓഗനൈസേഷനെ (NOTTO) രേഖാമൂലം അറിയിച്ചു. അവര്‍ റീജിയണല്‍ ഓര്‍ഗണ്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓഗനൈസേഷനെ (ROTTO) അറിയിച്ചു. അവരാണ് ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്. വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്. സംസ്ഥാനം കടന്നുള്ള അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുമായി മന്ത്രി സംസാരിച്ചാണ് യാത്ര സുഗമമാക്കിയത്. പോലീസിന്റെ സഹായത്തോടെ ആശുപത്രി മുതല്‍ എയര്‍പോര്‍ട്ടുവരെയും, ആശുപത്രി മുതല്‍ മറ്റാശുപത്രികള്‍ വരെയും ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവദാന പ്രക്രിയ നടത്തിയത്. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.

Facebook Comments

Comments

  1. abdul punnayurkulam

    2021-10-24 14:12:41

    Great

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൂട്ടിക്കല്‍ മേഖലയില്‍ വീണ്ടും പെരുമഴ; പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു

കോഴിക്കോട്ട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

കൊച്ചി ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ ലഹരിപ്പാര്‍ട്ടിയും ചൂതാട്ട കേന്ദ്രവും; ഒരാള്‍ കസ്റ്റഡിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിര്‍ണായകമായത് അജ്ഞാത സന്ദേശം

വിഴിഞ്ഞത്തു റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; സ്ത്രീകള്‍ ഉള്‍പ്പടെ 20 പേര്‍ അറസ്റ്റില്‍

ടെലിഗ്രാമിലൂടെ 'മരക്കാര്‍' പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍

ബസ് ചാര്‍ജ് വര്‍ദ്ധന; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ആന്റണിരാജു 9ന് ചര്‍ച്ച നടത്തും .

കുറുവസംഘത്തി ന്റെ ഭീഷണി;പൊന്‍കുന്നത്ത് രാത്രി പട്രോളിങ് ശക്തമാക്കി പോലീസ്

വൈ ക്കം വെ ച്ചൂ രി ല്‍ താ റാ വു ക ള്‍ കൂ ട്ട ത്തോ ടെ ചാ കു ന്നു

ആശ്വാസം! കരയില്‍ തൊടാതെ ജവാദ് ചുഴലിക്കാറ്റ് പുരിയിലേക്ക്

ഒമൈക്രോണിന്റെ വരവോടെ ബൂസ്റ്റര്‍ ഡോസുകള്‍ അനിവാര്യമാകാം ;പാര്‍ലമെന്ററി സമിതി

ഒമൈക്രോണ്‍ ഭീതി മീററ്റില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 13 യാത്രക്കാരെ കാണാതായി

ഇന്തൊനേഷ്യയില്‍ സെമേരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു,ജനങ്ങളെ കുടിയൊഴിപ്പിക്കുന്നു

സന്ദീപ് വധക്കേസിലെ പ്രതികള്‍ക്ക് ക്വട്ടേഷന്‍ ബന്ധം, യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലും പ്രതികള്‍

സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസ്: തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഒരു പാര്‍ട്ടിയിലും അംഗമല്ല; ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തും: കങ്കണ

വീട്ടമ്മ പൊളളലേറ്റു മരിച്ചതില്‍ ദുരൂഹത; യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; 23 മരണം

തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടിയിൽ റെയ്ഡ്

ബിനീഷ് കോടിയേരി ഇനി മുതല്‍ മുഴുവന്‍ സമയ അഭിഭാഷകന്‍

ഡല്‍ഹിയിലും ഒമൈക്രോണ്‍; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ഉടമയുടെ വീട് സന്ദര്‍ശിച്ച്‌ യൂസഫലി

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച്‌ ശ്രീലങ്കക്കാരനെ ജീവനോടെ കത്തിച്ച 800 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും പാര്‍ട്ടി ഏറ്റെടുക്കുന്നെന്ന് കോടിയേരി

മോഷണം പോയ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ കണ്ടെടുത്തു

ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകം: വിചാരണ 10 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കസ്റ്റഡിയിലിരുന്ന പ്രതി പുഴയില്‍ ചാടി മരിച്ചു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നൂറ് ശതമാനം വാക്‌സിന്‍ നേട്ടവുമായി ഹിമാചല്‍ പ്രദേശ്

View More