VARTHA

മുംബൈ ലഹരിക്കേസില്‍ ട്വിസ്റ്റ്; ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടി തട്ടാന്‍ ശ്രമങ്ങള്‍ നടന്നു; സമീര്‍ വാങ്കഡെയ്‌ക്കും പങ്കെന്ന് ആരോപണം

Published

on

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ വന്‍ ട്വിസ്റ്റ്. ഷാറൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്ക് ഇതില്‍ പങ്കുണ്ടെന്നും കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചു. കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഇവര്‍ക്കിടയില്‍ 18 കോടിയുടെ കൈക്കൂലി ഇടപാട് നടന്ന കാര്യവും തനിക്ക് അറിയാമെന്ന് പ്രഭാകര്‍ സെയ്ല്‍ പറഞ്ഞു.

കേസില്‍ സാക്ഷിപ്പട്ടികയിലുളള ഗോസാവിയുടെ ബോഡിഗാര്‍ഡാണ് പ്രഭാകര്‍ സെയ്ല്‍. ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ താന്‍ സാക്ഷിയല്ല. എന്നാല്‍ എന്‍സിബി ഓഫീസില്‍ വച്ച്‌ സമീര്‍ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി. എന്‍സിബി ഓഫീസിനകത്ത് വച്ച്‌ കിരണ്‍ ഗോസാവിയെന്ന തന്റെ ബോസ് അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യന്‍ ഖാനെ കൊണ്ട് ആരെയൊക്കെയോ ഫോണില്‍ വിളിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പങ്കുവെച്ചിട്ടുണ്ട്.

ആര്യന്‍ ഖാന്റെ അറസ്റ്റിന് പിറ്റേന്ന് ഗോസാവി ഷാറൂഖ് ഖാന്റെ മാനേജരെ കാണാന്‍ പോയിരുന്നു. യാത്രയ്‌ക്കിടെ കാറില്‍ വെച്ച്‌ സാം ഡിസൂസയെന്ന ഒരാളുമായി ലഭിക്കാന്‍ പോവുന്ന പണത്തെക്കുറിച്ച്‌ സംസാരിക്കുന്നത് കേട്ടുവെന്ന് പ്രഭാകര്‍ പറയുന്നു. 25 കോടി ചോദിക്കാമെന്നും 18 കോടി കിട്ടുമെന്നുമാണ് ഇവര്‍ പറഞ്ഞത്. അതില്‍ 8 കോടി സമീര്‍ വാങ്കഡെയ്‌ക്ക് കൊടുക്കാമെന്നും സംസാരമുണ്ടായി. പിന്നീട് സാം ഡിസൂസയ്‌ക്ക് ഗോസാവി തന്ന 38 ലക്ഷം രൂപ കൊടുത്തുവെന്നും പ്രഭാകര്‍ പറഞ്ഞു.

ഇയാള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എന്‍സിബിക്കെതിരായ വെളിപ്പെടുത്തലുകള്‍. സമീര്‍ വാങ്കഡെയില്‍ നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകര്‍ പറയുന്നത്. ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം ഇത്തരം ആരോപണങ്ങള്‍ എന്‍സിബി തള്ളി. കേസ് ഒത്തുതീര്‍ക്കാന്‍ പണം കൈമാറിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പ്രതികള്‍ ജയിലില്‍ കിടക്കുന്നത് എന്നും ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നെടുമ്പാശേരിയില്‍ എത്തിയ യാത്രക്കാരന് കോവിഡ്, ഒമിക്രോണെന്നു സംശയം

വിവാഹത്തട്ടിപ്പ്: സഹോദരിമാര്‍ക്ക് സഹോദരിമാര്‍ക്കു 3 വര്‍ഷം കഠിന തടവും പിഴയും

മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്

ഗെ യിം ക ളി ക്കാ ന്‍ ഫോ ണ്‍ ന ല്‍കിയില്ല, കോട്ടയത്ത് പതിനൊന്നുകാരന്‍ തൂങ്ങി മരിച്ചു

കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍

ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ സമരം തുടരും: സംയുക്ത കിസാന്‍ മോര്‍ച്ച

കൊച്ചിയില്‍ മോഡലുകളുടെ മരണം: സൈജു തങ്കച്ചന്റെ 17 കൂട്ടാളികള്‍ക്കെതിരെ കേസ്

ആലത്തൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി

മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ല: ജയസൂര്യ

ഹരിത ഇന്ധനമായ സിഎന്‍ജിയുടെ വിലയും വര്‍ദ്ധിപ്പിച്ചു

ജവാദ് ചുഴലിക്കാറ്റ് നാളെ പുരിയില്‍ തീരം തൊടും ,തീവ്രത കുറഞ്ഞേക്കും

നോര്‍വെയില്‍ നിന്നും കൊച്ചിയിലെത്തിയ വിദ്യാര്‍ഥിക്ക് ഒമിക്രോണ്‍ എന്നു സംശയം

പമ്പയില്‍ നിന്നും ഡിസംബര്‍ ഏഴ് മുതല്‍ തമിഴ്നാട്ടിലേക്ക് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ്

കോവിഡ് വ്യാപനവും മരണവും കൂടുതല്‍; കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; കേസ് അവസാനിപ്പിച്ചു

കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കൂടി കോവിഡ്; 52 മരണം

സൗദിയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കും; വി.ഡി. സതീശന്‍

കൊവിഡ് വാക്‌സിൻ എച്ച്‌.ഐ.വി ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന ; ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം

ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുവാനുളള പെപ്‌സികോയുടെ ഉരുളക്കിഴങ്ങ് പേറ്റന്റ് റദ്ദാക്കി

കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്ബനികളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

രാജ്യത്ത് വീണ്ടും ഒമിക്രോണ്‍; സ്ഥിരീകരിച്ചത് ഗുജറാത്തില്‍

'കോണ്‍ഗ്രസ് ഡീപ് ഫ്രീസറി'ലെന്ന് തൃണമൂല്‍ മുഖപത്രം

5 വര്‍ഷത്തിനിടെ രാജ്യത്ത് നിന്ന് കാണാതായത് 3 ലക്ഷത്തിലധികം കുട്ടികളെ

'പാക് കാറ്റാ'ണ് മലിനീകരണമുണ്ടാക്കുന്നതെന്ന് യുപി; പാകിസ്ഥാനിലെ വ്യവസായങ്ങള്‍ നിരോധിക്കണോ എന്ന്‌ സുപ്രീംകോടതി

ജവാദ് ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രപ്രദേശ്, അന്‍പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചു

മധുരയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശന വിലക്ക്

ബിച്ചു തിരുമല കഥയുടെ ആത്മാവ് അറിഞ്ഞ് രചന നിർവഹിച്ച കവി; കെ ജയകുമാർ

അംബാപുറപ്പാട് അരങ്ങേറി

View More