Image

ലഖിംപൂര്‍ കര്‍ഷകഹത്യ; ആശിഷ് മിശ്രയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണസംഘം

Published on 24 October, 2021
ലഖിംപൂര്‍ കര്‍ഷകഹത്യ; ആശിഷ് മിശ്രയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണസംഘം
ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ടേനിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണസംഘം. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് ലഖിംപൂര്‍ സി.ജെ.എം കോടതി അനുവദിച്ചത്.

ആശിഷ് മിശ്ര ടേനിയെ കൂടാതെ സുഹൃത്ത് അങ്കിത് ദാസ്, ഗണ്‍മാന്‍ ലത്തീഫ്, ഡ്രൈവര്‍ ശേഖര്‍ ഭാര്‍തി എന്നിവരെയും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.

ലഖിംപൂര്‍ ഖേരി കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അന്വേഷണം വലിച്ചു നീട്ടുകയാണെന്ന വികാരം യു.പി സര്‍ക്കാര്‍ നീക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. മജിസ്ട്രേറ്റിന്റെ മുന്നില്‍ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. കേസ് ഈ മാസം 26 ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക