Image

ചങ്ങനാശേരി നഗരസഭ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് : അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ

Published on 24 October, 2021
ചങ്ങനാശേരി നഗരസഭ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് : അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ
രാജ്യാന്തര നിലവാരത്തിലേക്ക് ചങ്ങനാശേരി നഗരസഭ സ്റ്റേഡിയം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരഭിച്ചെന്ന് അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ അറിയിച്ചു. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിലവിലുള്ള സ്റ്റേഡിയം സന്ദര്‍ശിച്ചു. അഞ്ചു കോടി രൂപയാണ് നിര്‍മാണ ചെലവ്. രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫ് ആണ് ഇതിലെ മുഖ്യആകര്‍ഷണം.

നിലവിലുള്ള ഗാലറിക്ക് മുകളില്‍ ടെന്‍സില്‍ ഉപയോഗിച്ചുള്ള മേല്‍ക്കൂര, വോളിബോള്‍ കോര്‍ട്ട് , ബാത്ത്‌റൂമുകള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഡ്രസിംഗ് റൂമുകള്‍, ഡ്രൈനേജ് ഫെസിലിറ്റി തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. 

നഗരസഭ ചെയര്‍പേഴ്‌സണ്‍ സന്ധ്യ മനോജ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ബീന ജോബി, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സാബു,   തുടങ്ങിയവര്‍ എം.എല്‍.എയോടൊപ്പം സ്റ്റേഡിയം സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക