Image

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

പി.പി.ചെറിയാൻ Published on 24 October, 2021
ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു
ഡാളസ്റ്റ്: അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നതോടൊപ്പം ഡാളസ്സിലും ഗ്യാസിന്റെ വില ഉയരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ഗ്യാലൻ ഗ്യാസിന് 1.20 ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അമേരിക്കയിൽ ട്രിപ്പിൾ എയുടെ ഡാറ്റയനുസരിച്ച് ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 3 ഡോളർ 57 സെന്റാണ്.
കഴിഞ്ഞ ആഗസ്റ്റിൽ ക്രൂഡോയിലിന്റെ വില ബാരലിന് 60 രൂപയായിരുന്നത് ഇപ്പോൾ 80 ഡോളറിൽ എത്തിനിൽക്കുന്നു.
അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ടെക്സ്സസിൽ ഗ്യാസിന്റെ വില കുറവാണ്. ഓയിൽ ഉൽപ്പാദനം നടക്കുന്നതും കുറഞ്ഞ നികുതി നിരക്കുമാണ് ടെക്സ്സസിൽ ഗ്യാസ് വില കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
2008 ന് ശേഷം ടെക്സ്സിൽ ആദ്യമായാണ് ഗ്യാസിന്റെ വിലയിൽ ഇത്രയും വർദ്ധന ഉണ്ടായിരിക്കുന്നത്. 3.99 ഡോളറാണ് ഒരു ഗ്യാലന്റെ റിക്കാർഡ് വിലയായി ടെക്സ്സസിൽ 2008-ൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡാളസ്സിൽ കഴിഞ്ഞ ആഴ്ചയിൽ 2.39 ഡോളർ ആയിരുന്നത് മൂന്നു ദിവസത്തിനകം 3.09 വരെയെത്തി. മഹാമാരിയുടെ ആഘാതത്തിൽ നിന്നും ജനം സാവകാശ കരകയറുന്നതും ഒപ്പം റോഡിൽ വാഹനങ്ങൾ വർദ്ധിച്ചതും ഗ്യാസ് വില വർദ്ധനവിന് മറ്റൊരു കാരണമാണ്.
ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നുഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു
Join WhatsApp News
മനോഹരൻ മറക്കാശ്ശേരിയിൽ 2021-10-25 00:37:20
അറിയാൻ മേലാത്തവരെ പിടിച്ചു ഭരണത്തിലേറ്റിയാൽ ഇതല്ല ഇതിനപ്പുറവും നടക്കും. ഇപ്പോ ചോദിക്കുന്നവരെല്ലാം കൈ കഴുകി, "ഞാൻ ഉറക്കുണ്ണിക്ക് വോട്ട് ചെയ്തിട്ടില്ല, എനിക്കൊരു പങ്കുമില്ല" എന്നൊക്ക പറഞ്ഞിട്ട് എന്ത് കാര്യം? ട്രംപ് വന്നാൽ വീണ്ടും രാജ്യം ഉന്നതിയിലേക്ക് കുതിക്കും, അല്ലെങ്കിൽ അനുദിനം താഴേക്ക്!! വീണ്ടും ഒരു ട്രംപ് ഭരണത്തിന് വേണ്ടി ജനം മുറവിളി കൂട്ടി തുടങ്ങി
The truth 2021-10-25 09:29:12
Our people are ignorant and they dont know what are they doing.During the last election time, the people are angry at people who are clarifying the mistakes of the wrong people coming into white house administraton and some of them was not hesitant to throw pelts on innocent people.Now they realize the mistakes.
ജനാർദ്ദന കുറുപ്പ് 2021-10-25 14:37:03
രാഷ്ട്രീയബോധമോ അമേരിക്കൻ ചരിത്രമോ അറിയാത്തവർക്ക്‌ ഇതൊന്നും ഒരു വിഷയമേ അല്ല! സ്വന്തമായി അധ്വാനിക്കുന്നവനല്ലേ പൈസയുടെ വിലയറിയൂ. ഫേക്ക് ചാനൽ കാണുക അവിടെനിന്ന് എന്തെങ്കിലും വെട്ടി ഒട്ടിക്കുക എന്നതിൽ കവിഞ്ഞു അവരുടെ അറിവ് വളരെ പരിമിതമാണ്. ആയിരം കപ്പൽ തുറമുഖത്ത് അടുപ്പിക്കാനാകാതെ പുറം കടലിൽ നങ്കൂരമിട്ട് കാത്തു കെട്ടി കിടക്കുന്നു, ബെയ്‌ജിങ്‌ ബോയ് പട്ടിയെ കളിപ്പിച്ചു പിച്ചും പേയും പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ഉറക്കത്തിൽ ഉരുളുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക