Image

കണ്ണൂരില്‍ വാഹനാപകടം ; ആകാശ് തില്ലങ്കേരിക്ക് പരിക്ക്

ജോബിന്‍സ് Published on 24 October, 2021
കണ്ണൂരില്‍ വാഹനാപകടം ; ആകാശ് തില്ലങ്കേരിക്ക് പരിക്ക്
ശുഹൈബ് വധക്കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയും സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആരോപണ വിധേയനുമായ ആകാശ് തില്ലങ്കേരിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. കൂത്തുപറമ്പിന് സമീപം മെരുവമ്പായില്‍വെച്ചാണ് കാര്‍ അപകടം നടന്നത്. 

നിയന്ത്രണം വിട്ട വാഹനം റോഡരികിലെ സിമന്റ് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ആകാശിന്റേതടക്കം രണ്ട് പേരുടെ പരിക്ക് ഗുരുതരമല്ല. 

സ്വാഭാവിക അപകടമാണെന്നാണ് പ്രഥമീക നിഗമനമെങ്കിലും സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക