Image

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ

ജോബിന്‍സ് Published on 24 October, 2021
ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കാശ്മീര്‍ സന്ദര്‍ശനം തുടരുന്നു. ജമ്മു കശ്മീരില്‍ അതിര്‍ത്തി നിര്‍ണ്ണയവും തിരഞ്ഞെടുപ്പും സംസ്ഥാന പദവി പുനഃസ്ഥാപിക്കലും ഉടന്‍ ഉണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു. ''ഞങ്ങള്‍ എന്തിനാണ് അതിര്‍ത്തി നിര്‍ണ്ണയം നിര്‍ത്തേണ്ടത് ഒന്നും തടയാന്‍ പോകുന്നില്ല. അതിര്‍ത്തി നിര്‍ണ്ണയത്തിന് ശേഷം തിരഞ്ഞെടുപ്പും പിന്നീട് സംസ്ഥാന പദവി പുനഃസ്ഥാപിക്കലും ഉണ്ടാകും,'' ശ്രീനഗറിലെ യൂത്ത് ക്ലബുകളിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച ശേഷമാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കാശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കണമെന്ന് ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാണ്. 

ജമ്മുകാശ്മീരില്‍ ഭീകരവാദി ആക്രണങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സ്ന്ദര്‍ശനം. കനത്ത സുരക്ഷയാണ് കാശ്മീരില്‍ ഒരുക്കിയിരിക്കുന്നത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. 

തീവ്രവാദ നീക്കങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ആര്‍്ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി പുനസ്ഥാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക