Image

കോണ്‍ഗ്രസിന് തിരിച്ചടി ; അമരീന്ദര്‍ - ബിജെപി സഖ്യം ഉടന്‍

ജോബിന്‍സ് Published on 24 October, 2021
കോണ്‍ഗ്രസിന് തിരിച്ചടി ; അമരീന്ദര്‍ - ബിജെപി സഖ്യം ഉടന്‍
പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ മുതിര്‍ന്ന് നേതാവ് അമരീന്ദര്‍സിംഗ് ശക്തമായ നിലപാടിലേയ്ക്ക്. ദീപാവലിക്ക് മുമ്പ് അമരീന്ദര്‍ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. 

ഇരുപത് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഇപ്പോഴും അമരീന്ദര്‍ അവകാശപ്പെടുന്നത്. പാര്‍ട്ടി രൂപീകരിച്ച ശേഷം അടുത്തമാസം തന്നെ ബിജെപിയുമായുള്ള സഖ്യവും പ്രഖ്യാപിച്ചേക്കും. കര്‍ഷക സമരം ഒത്തു തീര്‍പ്പാക്കാണണം എന്നായിരുന്നു അമരീന്ദര്‍ ബിജെപിയ്ക്ക് മുന്നില്‍ വച്ച നിബന്ധന. 

നവംബറോടെ കര്‍ഷക സമരത്തിന് പരിഹാരമാവുമെന്ന് ബിജെപി നേതൃത്വം അമരീന്ദറിന് ഉറപ്പ് നല്‍കിയെന്നാണ് വിവരം.  അമരീന്ദറിനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് ഇപ്പോഴും തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക