Image

ഭാര്യയേയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

Published on 23 October, 2021
 ഭാര്യയേയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍



പട്യാല: വിവാഹത്തിന് ഒരാഴ്ച മുമ്പ് പ്രതിശ്രുത വധുവിനെ നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബില്‍ നാല്പതുകാരന്‍ അറസ്റ്റില്‍. പട്യാല സ്വദേശിയായ നവനീന്ദര്‍പ്രീത്പാല്‍ സിങ് എന്നയാളാണ് പ്രതിശ്രുത വധുവായ ബദിന്‍ഡ സ്വദേശി ചുപീന്ദര്‍പാല്‍ കൗര്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഭാര്യയേയും സമാനരീതിയില്‍ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു.   ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു നവനീന്ദര്‍പ്രീത്പാല്‍ സിങും ചുപീന്ദര്‍പാല്‍ 
ല്‍ കൗറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഒക്ടോബര്‍ 20ന് ഇരുവരും വിവാഹിതരാകാനിരിക്കുയായിരുന്നു. വിവാഹത്തിന് ഒരാഴ്ച മുമ്പ് ചുപീന്ദര്‍പാലിനെ നവനീന്ദര്‍ നൈട്രജന്‍ ഗ്യാസ് ശ്വസിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പട്യാലയിലെ വീട്ടിലെ ബെഡ്റൂമില്‍ മറവുചെയ്തു. ഓക്ടോബര്‍ 14ന് അര്‍ധരാത്രിയില്‍ ചുപീന്ദര്‍ ദേഷ്യപ്പെട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. 


വിവാഹത്തിന് അവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായാണ് ചുപീന്ദര്‍പാല്‍ പട്യാലയില്‍ എത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വീട്ടില്‍നിന്ന് സമ്മതം വാങ്ങിയ ശേഷം നവനീന്ദറിന്റെ വീട്ടിലാണ് അവര്‍ താമസിച്ചത്. ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖത്തിന് തിളക്കം വര്‍ധിക്കുമെന്ന് വിശ്വസിച്ച് പ്രതി ചുപീന്ദറിനെക്കൊണ്ട് വാതകം ശ്വസിപ്പിക്കുന്നത്. എന്നാല്‍ ഓക്സിജന് പകരം നൈട്രജന്‍ സിലണ്ടറായിരുന്നു കണക്ട് ചെയ്തത്. 


പോലീസ് പിടിയിലായ നവനീന്ദര്‍പ്രീത്പാല്‍, തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഭാര്യയേയും സമാനരീതിയില്‍ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. ബന്ധം കുരുക്കാകും എന്ന തോന്നലിലാണ് രണ്ട് സ്ത്രീകളേയും കൊലപ്പെടുത്തിയതെന്നാണ് പ്രതി പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. 
2018ല്‍ മറ്റൊരു സ്ത്രീയേയും ഇയാള്‍ വിവാഹം കഴിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക