തെലങ്കാന: തന്റെ പുതിയ ചിത്രമായ 'രാധേ ശ്യമിന്റെ ടീസര്‍ പുറത്തിറക്കി നടന് പ്രഭാസ്. താരത്തിന്റെ ജന്മദിനമായ ഇന്നാണ് ആരാധകര്‍ക്ക് പിറന്നാള്‍ ട്രീറ്റുമായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ടീസര്‍ ആരാധകരുമായി പങ്കുവച്ചത്.
വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് താരം അഭിനയിക്കുന്നത്. "എനിക്ക് നിങ്ങളെ അറിയാം,എന്നാല്‍ ഞാന്‍ പറയില്ല, എനിക്ക് നിങ്ങളുടെ ഹൃദയമിടിപ്പ് അറിയാം എന്നാല്‍ ഞാന്‍ പറയില്ല, ഞാന്‍ നിങ്ങളുടെ തോല്‍വികള്‍ കാണുന്നുണ്ട് എന്നാല്‍ ഞാന്‍ പറയില്ല, കാരണം നിങ്ങള്‍ മനസ്സിലാക്കി വച്ചിട്ടുളളതില് അപ്പുറമാണ് അവയെല്ലാം" എന്നീ ഡയലോഗുകളോടെ ആണ് ടീസര്‍ ആരംഭിക്കുന്നത്. കറുത്ത ടക്സീഡോ ധരിച്ചാണ് താരത്തിന്റെ എന്‍ട്രി.
നിരവധി പേരാണ് ടീസര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ കണ്ടത്. പൂജ ഹെഗ്ഡെയാ ണ്ചിത്രത്തിന്റെ നായിക. റൊമാന്റിക് ഡ്രാമാ ചിത്രമാണ് രാധേ ശ്യാം. ചിത്രം ഒരേ സമയം തെലുങ്ക്,ഹിന്ദി ഭാഷകളില്‍ ചിത്രീകരിക്കുന്നുണ്ട്. രാധാക്യഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധാനം.