എണ്ണമറ്റ രാജ്യാന്തര ചലച്ചിത്രമേളകള്‍ ഇന്ന് ആഗോളതലത്തിലുണ്ടങ്കിലും അവയിൽ ബഹുഭൂരിപക്ഷവും ഫലകങ്ങളിലും സര്‍ട്ടിഫിക്കറ്റുകളിലും ഒതുങ്ങിപ്പോകാറാണ് പതിവ്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹസ്രാര സിനിമാസ് സംഘടിപ്പിക്കുന്ന ''സഹസ്രാര ഇന്റര്‍നാഷണ ഫിലിം ഫെസ്റ്റിവൽ '' മികച്ച ക്യാഷ് അവാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്.
ഫീച്ചര്‍ ഫിലിമുകള്‍, ഡോക്യുമെന്ററി ഫിലിമുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളി നിന്നുമാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്. 2021 സെപ്റ്റംബര്‍ 30-ന് മുന്‍പ് നിര്‍മ്മിച്ച ചിത്രങ്ങള്‍ ആയിരിക്കണം അയക്കേണ്ടത്. ഫീച്ചര്‍ ഫിലിമുകള്‍ 60 മിനിറ്റിലധികവും ഡോക്യുമെന്ററി ഫിലിമുകള്‍ 10 മിനിറ്റിലധികവും ഷോര്‍ട്ട് ഫിലിമുകള്‍ 10 മിനിറ്റിലധികവും 60 മിനിറ്റി താഴെയുമായിരിക്കണം റണ്‍ടൈം.
ലോകമെമ്പാടുമുള്ള വിദഗ്ദരായ ജൂറികളാണ്. ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങളെയും അഭിനേതാക്കളെയും തെരഞ്ഞെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ഓണ്‍ലൈനായാണ് ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
മികച്ച ഫീച്ചര്‍, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ഒരു ലക്ഷം രൂപാ വീതവും ഒപ്പം സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനിക്കും. മൂന്ന് വിഭാഗത്തിലെയും മികച്ച സംവിധായകര്‍ക്കും ഒരു ലക്ഷം രൂപാ വീതവും സര്‍ട്ടിഫിക്കറ്റും ഫലകവും ന കും. ഫീച്ചര്‍ ഫിലിം മികച്ച നടനും നടിക്കും 50,000 രൂപാ വീതവും സര്‍ട്ടിഫിക്കറ്റും ഫലകവുമുണ്ടായിരിക്കും.
ഈ മൂന്നു വിഭാഗത്തിലെയും മലയാളചിത്രങ്ങള്‍ക്കു പ്രതേ്യക സമ്മാനങ്ങളുമുണ്ട്. മികച്ച മലയാളം ഫീച്ചര്‍ സിനിമയ്ക്ക് 25,000 രൂപയും ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിമുകള്‍ക്ക് 15,000 രൂപാ വീതവും സര്‍ട്ടിഫിക്കറ്റും ഫലകവുമുണ്ടായിരിക്കും. ചിത്രങ്ങള്‍ ഫെസ്റ്റിവലിനു സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്.
ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത് :- www.sahasraracinemas.com
https ://filmfreeway.com/sahasrarainternationalfilmfestival
https ://festivals.festhome.com/festivals//6773
ഓഫീസ് ഫോണ്‍ : 0471-3556856
അജയ് തുണ്ടത്തി
(പിആര്‍ഓ)
9847917661