Image

എസ്എഫ്‌ഐയുടെ ജാതിയ ആക്ഷേപത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

ജോബിന്‍സ് Published on 23 October, 2021
എസ്എഫ്‌ഐയുടെ ജാതിയ ആക്ഷേപത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി
എം.ജി. സര്‍വകാലശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും എസ്.എഫ്.ഐ നേതാക്കളില്‍ നിന്നുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ 
ഹരീഷ് പേരടി.

ഇനി പെലച്ചി എന്ന പേരില്‍ മലയാളത്തില്‍ ഒരു നാടകവും സിനിമയും കഥയും കവിതയും ഉണ്ടാകില്ലെന്നും കുലം കുത്തിയെന്ന പേരില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒരു കലയും ഉണ്ടായിട്ടില്ലെന്നുമാണ് പരീഷ് പേരടി സിപിഎമ്മിനെതിരായി നടത്തിയ പരോക്ഷ വിമര്‍ശനം. 

എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്ന് അലറുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നും എ.ഐ.എസ്.എഫ് വനിതാ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് കുറിപ്പ് 

കുലംകുത്തി എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഒരു നാടകവും സിനിമയും കഥയും കവിതയും ഉണ്ടായില്ല. അങ്ങനെ ഉണ്ടായാല്‍ അത് പുരോഗമനമാവില്ല എന്ന് അടിമകളായി നില്‍ക്കുന്ന ബുദ്ധിമാന്‍മാരായ കലാകാരന്‍മാര്‍ക്കറിയാം. അതുകൊണ്ട് തന്നെ ഇനി പെലച്ചി എന്ന പേരില്‍ ഒരു കലയും ഉണ്ടാവില്ല. തന്പ്രാക്കന്‍മാരുടെ സ്വന്തം നാട്... മധുവിന്റെ ഈ നാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞ നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണ് അല്ലേ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക